ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം നടന്നു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 31 December 2020

ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം നടന്നു

കണ്ണൂർ :  ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം ബിജെപി സംസഥാന ജനറൽ സെക്രെട്ടറി ജോർജ് കുര്യൻ ഉദ്ഘടനം ചെയ്തു.  ഈ കഴിഞ്ഞ പഞ്ചായത്തു തിരഞ്ഞെടുപ്പിൽ ജില്ലയിൽ ബിജെപി വൻ മുന്നേറ്റമാണ്  കാഴ്ചവെച്ചത് , കഴിഞ്ഞവർഷങ്ങളിൽ കിട്ടിയതിലും കൂടുതൽ വോട്ട് നേടുവാൻ കഴിഞ്ഞു , കണ്ണൂർ കോർപ്പറേഷനിൽ ബിജെപി സാന്നിധ്യം അറിയിച്ചു കഴിഞ്ഞു . തലശ്ശേരി നഗരസഭയിൽ ബിജെപി ആണ് പ്രതിപക്ഷം. വരുന്ന നിയമസഭാ തിരെഞ്ഞുടുപ്പിലും  എൻ ഡി എ കണ്ണൂർ ജില്ലയിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നു  ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റി ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു. 


യോഗത്തിൽ ബിജെപി ജില്ലാ പ്രസിഡൻ്റ് എൻ ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു . ദേശീയ കൗൺസിൽ അംഗം എ ദാമോദരൻ , ബിജെപി സംസ്ഥാന സമിതി അംഗം പി സത്യപ്രകാശൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ കെ വിനോദ് കുമാർ സ്വാഗതവും, ജില്ലാ വൈസ് പ്രസിഡണ്ട്‌ വിജയൻ വട്ടിപ്രോം നന്ദിയും രേഖപ്പെടുത്തി.
No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog