കേ​ര​ള​ത്തി​ല്‍ മേ​യ് ആ​ദ്യം നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo
കേ​ര​ള​ത്തി​ല്‍ മേ​യ് ആ​ദ്യം നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കും. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ടി​ക്കാ​റാം മീ​ണ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ര​ണ്ടു ഘ​ട്ട​മാ​യി​ട്ടാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ്.
മേ​യ് 31- ന​കം ഫ​ലം പ്ര​ഖ്യാ​പി​ച്ചു തെ​ര​ഞ്ഞെ​ടു​പ്പു ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കും.

80 വയസ്സിനു മേല്‍ പ്രായമുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും തപാല്‍ വോട്ടിന് അനുമതി നല്‍കും. മാര്‍ച്ചില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നേക്കും. ജൂണ്‍ ഒന്നിനു മുന്‍പാണ് പുതിയ സര്‍ക്കാര്‍ ചുമതലയേല്‍ക്കേണ്ടത്.

കേരളത്തിനൊപ്പം തമിഴ്നാട്, അസം, ബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളില്‍ കൂടി തിരഞ്ഞെടുപ്പ് നടക്കും. കോവിഡ് രോഗികള്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും നേരിട്ടെത്തിയോ തപാല്‍ മുഖേനയോ വോട്ടുചെയ്യാന്‍ സൗകര്യമുണ്ടാകും. എന്നാല്‍, തദ്ദേശ തിരഞ്ഞെടുപ്പിലേതു പോലെ ഏതു രീതിയിലാണ് വോട്ടുചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന് ഇവര്‍ മുന്‍കൂട്ടി അറിയിക്കണം.

ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ള്‍ 15000 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ള്‍ അ​ധി​ക​മു​ണ്ടാ​കും. ഒ​റ്റ​ഘ​ട്ട​മാ​യി ന​ട​ത്തി​യാ​ല്‍ ഉ​ദ്യോ​ഗ​സ്ഥ വി​ന്യാ​സം ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​മെ​ന്നും മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

കോ​വി​ഡ് രോ​ഗി​ക​ള്‍ പോ​സ്റ്റ​ല്‍ വോ​ട്ട് ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തു പ​രി​ഗ​ണ​ന​യി​ലു​ണ്ട്. അ​ന്തി​മ വോ​ട്ട​ര്‍ പ​ട്ടി​ക ജ​നു​വ​രി ആ​ദ്യം പ്ര​സി​ദ്ധീ​ക​രി​ക്കും. ഡി​സം​ബ​ര്‍ 31- നു​ശേ​ഷം അ​പേ​ക്ഷ ന​ല്‍​കു​ന്ന​വ​ര്‍​ക്ക് വേ​ണ്ടി സ​പ്ലി​മെ​ന്‍റ​റി പ​ട്ടി​ക പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നും മീ​ണ പ​റ​ഞ്ഞു


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha