സംസ്ഥാനത്ത് ബസ് ചാര്‍ജ് കുറയ്ക്കാൻ തീരുമാനവുമായി സർക്കാർ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസുകളില്‍ തിരക്കേറിത്തുടങ്ങിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ബസ് ചാര്‍ജ് കുറയ്ക്കാന്‍ ഒരുക്കവുമായി സര്‍ക്കാര്‍. നിലവിലെ നിരക്ക് എത്ര വരെ കുറയ്ക്കാമെന്നു പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ ജനുവരിയില്‍ സര്‍ക്കാര്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷനെ സമീപിക്കും. ഈ റിപ്പോര്‍ട്ടനുസരിച്ച്‌ പുതിയ നിരക്കുകള്‍ തീരുമാനിക്കും.


അതേസമയം, ബസ് ചാര്‍ജ് പുനര്‍നിര്‍ണയിക്കുമ്പോൾ കഴിഞ്ഞ ജൂണിനു മുമ്പത്തെ നിരക്കിലേക്കു പോകാനാവില്ലെന്നാണ് ഗതാഗത വകുപ്പിന്റെ നിലപാട്. ഡീസല്‍ വില വര്‍ദ്ധന ഉള്‍പ്പെടെ പരിഗണിച്ച്‌ ജൂണിനു മുമ്പത്തേതില്‍ നിന്ന് 10-15% വര്‍ദ്ധന വരുന്ന വിധത്തിലാവും പുതിയ നിരക്കെന്നാണ് സൂചന.
കൊവിഡ് മാനദണ്ഡം പാലിച്ച്‌ ബസുകളില്‍ യാത്രക്കാരുടെ എണ്ണം വളരെ കുറയ്‌ക്കേണ്ടി വന്നപ്പോഴാണ് കഴിഞ്ഞ ജൂണ്‍ രണ്ടിന് അന്നത്തെ നിരക്കുകളില്‍ 25% വര്‍ദ്ധന നടപ്പിലാക്കിയത്. ഇപ്പോള്‍ ബസുകളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിയതോടെ നിന്നു യാത്രചെയ്യാനും അനുവദിച്ചിട്ടുണ്ട്.

ജനുവരി ഒന്നു മുതല്‍ എല്ലാ ബസുകളും നിരത്തിലിറക്കാനാണ് കെ.എസ്.ആര്‍.ടി.സി തീരുമാനം.ഓര്‍ഡിനറി മിനിമം ചാര്‍ജായ 8 രൂപ നിലനിർത്തിയാണ് ജൂണില്‍ യാത്രാ നിരക്കു കൂട്ടിയത്. മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരം അഞ്ച് കിലോമീറ്ററില്‍ (രണ്ട് ഫെയര്‍ സ്റ്റേജ്)​ നിന്ന് രണ്ടരയായി (ഒരു ഫെയ‌ര്‍ സ്റ്റേജ്)​ കുറച്ചിരുന്നു. കിലോമീറ്റര്‍ നിരക്ക് 70 പൈസയായിരുന്നത് 90 പൈസയാക്കി. സൂപ്പര്‍ ക്ളാസ് ബസുകളുടെ നിരക്കില്‍ 25% വര്‍ദ്ധനയും വരുത്തി.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha