കണ്ണൂര്‍: ആന്തൂര്‍ വീണ്ടും ചുവന്ന് തുടുത്തു. മുഴുവന്‍ വാര്‍ഡുകളും നേടിയാണ് ആന്തൂര്‍ നഗരസഭയില്‍ എല്‍ഡിഎഫ് ചരിത്ര വിജയം നേടിയത്.
പ്രതിപക്ഷമില്ലാത്ത സംസ്ഥാനത്തെ ഏക നഗരസഭയെന്ന ബഹുമതിയും ആന്തൂര്‍ ഒരിക്കല്‍ കൂടി സ്വന്തമാക്കി. ആകെയുള്ള 28 സീറ്റും എല്‍ഡിഎഫ് നേടി. ആന്തൂരില്‍ എതിരില്ലാതെ ആറ് സീറ്റ് നേടിയ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് നടന്ന 22 വാര്‍ഡുകളില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്.
കഴിഞ്ഞ തവണയും മൂഴുവന്‍ സീറ്റും എല്‍ഡിഎഫിനായിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു