തലച്ചോറില്‍ രക്തസ്രാവം സംഭവിച്ചതിനെ തുടര്‍ന്ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ച കണ്ണൂര്‍ പാലയാട് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക കെ.പി. സംഗീത മരണാനന്തര അവയവദാനത്തിലൂടെ മൂന്നു പേര്‍ക്ക് പുതുജീവനേകി. കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലായിരുന്നു അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയ. ബുധനാഴ്ച രാത്രി 10 മണിയോടെ ആരംഭിച്ച ശസ്ത്രക്രിയ രാവിലെ 10 മണിയോടെയാണ് പൂര്‍ത്തിയായത്.
സര്‍ക്കാര്‍ സംവിധാനമായ മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് അവയവങ്ങള്‍ നല്‍കിയത്. കഴിഞ്ഞ ദിവസം ശക്തമായ തലവേദനയെ തുടര്‍ന്ന് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ച സംഗീത ടീച്ചറുടെ അവസ്ഥ ഗുരുതരമായതിനെ തുടര്‍ന്നാണ് മിംസിലേക്ക് മാറ്റിയത്. മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെയാണ് അവയവദാന നടപടികള്‍ തുടങ്ങിയത്. സംഗീത ടീച്ചര്‍ മരണാനന്തര അവയവദാനത്തിനുള്ള താല്പര്യം സഹപ്രവര്‍ത്തകരോടും കുടുംബത്തോടും നേരത്തെ തന്നെ പങ്കുവെച്ചിരുന്നു.
കുവൈത്തില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ഷാജേഷ് അവധിയില്‍ നാട്ടിലുണ്ട്. മക്കള്‍: പുണ്യ (എന്‍ജിനീയറിങ് കോളജ് കണ്ണൂര്‍), പൂജ (സേക്രഡ് ഹാര്‍ട്ട് സ്കൂള്‍, കണ്ണൂര്‍).
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു