തദ്ദേശ തെരഞ്ഞെടുപ്പ്; ജനവിധി നാളെ അറിയാം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoതദ്ദേശ തെരഞ്ഞെടുപ്പ് ജനവിധി നാളെ അറിയാം. വോട്ടെണ്ണൽ എട്ട് മണി മുതൽ വോട്ടെണ്ണൽ തുടങ്ങും. 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഉള്ളത്. ആദ്യ ഫല സൂചനകൾ എട്ടരയോടെ അറിയാനാകും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും വോട്ടെണ്ണൽ ലീഡ് നില രാവിലെ എട്ട് മണിമുതൽ ട്വന്റിഫോറിൽ കാണാം.

തപാൽ വോട്ടുകളാവും ആദ്യം എണ്ണുക. സർവീസ് വോട്ടുകൾക്ക് പുറമേ കൊവിഡ് ബാധിതരും നിരീക്ഷണത്തിൽ കഴിയുന്നവരും ചെയ്ത സ്‌പെഷ്യൽ കപാൽ വോട്ടുകളും ഒരുമിച്ചാകും എണ്ണുക. രണ്ടര ലക്ഷത്തിലേറെയാണ് തപാൽ വോട്ടുകൾ. ഗ്രാമ പഞ്ചായത്തുകളിലെയും നരഗ സഭകളിലേയും ഫലം ആദ്യം അറിയാം. ഉച്ചയോടെ ഫലപ്രഖ്യാപനം പൂർത്തിയാക്കാനാണ് ശ്രമം. ത്രതല പഞ്ചായത്തുകളിൽ ബ്ലോക്ക് തലത്തിലാണ് വോട്ടെണ്ണൽ. മുൻസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും പോളിംഗ് സാമഗ്രികളുടെ നടന്ന വിതരണം നടന്ന കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുക. ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലെ പോസ്റ്റൽ വോട്ടുകൾ വരണാധികാരികളുടെ ചുമതലയിൽ എണ്ണും. മുൻസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ഓരോ വരണാധികാരിക്കും പ്രത്യേകം കൗണ്ടിംഗ് ഹാൾ ഉണ്ടാവും. എട്ട് ബൂത്തുകൾക്ക് ഒരു ടേബിൾ എന്ന രീതിയിലാണ് ക്രമീകരണം. ഒരു വാർഡിലെ എല്ലാ ബൂത്തുകളിലെയും വോട്ട് ഒരു ടേബിളിൽ എണ്ണും. ഈ മാസം 21ന് വിജയികളുടെ സത്യപ്രതിജ്ഞ നടക്കും. തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരെയും ഉപാധ്യക്ഷന്മാരെയും ഈ മാസം തന്നെ തെരഞ്ഞെടുക്കും.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha