ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾ : പുതിയ ഉത്തരവ് പുറത്തിറക്കി തിരുവിതാകൂർ ദേവസ്വം ബോർഡ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




തിരുവനന്തപുരം : ക്ഷേത്രങ്ങളിൽ ഉത്സവങ്ങൾ നടത്തുന്നത് സംബന്ധിച്ച് പുതിയ ഉത്തരവിറക്കി തിരുവിതാകൂർ ദേവസ്വം ബോർഡ്.ക്ഷേത്രങ്ങളിൽ ആഘോഷങ്ങൾ ഒഴിവാക്കി ഉത്സവങ്ങൾ ചടങ്ങായി നടത്താൻ ആണ് തിരുവിതാകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് ദേവസ്വം ബോർഡ് പുറത്തിറക്കി.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ബോർഡ് ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയത്. പറയെടുക്കാനായി വീടുകളിൽ പോകരുതെന്നും ആന എഴുന്നള്ളിപ്പ് ഒഴിവാക്കണമെന്നും ബോർഡ് നിർദ്ദേശം നൽകിയിട്ടുണ്ട്. കൊറോണ വ്യാപനം കണക്കിലെടുത്ത് ഭക്തർക്ക് ക്ഷേത്ര ദർശനം നടത്താൻ കർശന നിയന്ത്രങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മാസ്‌ക്, സാമൂഹിക അകലം പാലിക്കൽ, ദർശനത്തിനെത്തുന്നവരുടെ പേര് വിവരങ്ങൾ രേഖപ്പെടുത്തൽ എന്നിവ നിർബന്ധമാണ്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha