
തൃശ്ശൂർ : തൃശൂർ ജില്ലയിലെ വിവിധയിടങ്ങളിലെ അഞ്ചു വീടുകളിൽ എൻ ഐ എ റെയ്ഡ് നടത്തുന്നു. ചാവക്കാട്, വടക്കേക്കാട്, പൂവത്തൂർ മേഖലയിലെ അഞ്ചു വീടുകളിലാണ് പരിശോധന നടത്തുന്നത്.
പഴയ തീവ്രവാദ കേസുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് വിവരം. പ്രവാസികളുടെ വീടുകളിലാണ് റെയ്‌ഡ് നടത്തുന്നത്. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലാണ് പരിശോധന. ഇവിടെനിന്ന് എന്തെങ്കിലും രേഖകൾ പിടിച്ചെടുത്തോ എന്ന് വ്യക്തമല്ല.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു