ചക്കരക്കൽ:നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ.ഏച്ചൂർ കമാൽപീടികയിലെ കെ.പി.അഭിജിത്തിനെയാണ് ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.2000 പാക്കറ്റോളം നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഇയാളിൽ നിന്ന് പിടികൂടി. മുണ്ടേരി പടന്നോട്ട് മെട്ടയിൽ നിന്ന് സ്കൂട്ടറിൽ വച്ചാണ് പിടികൂടിയത്. പോലീസുകാരായ റഫീഖ്, പ്രവീൺ, ഹോം ഗാർഡ് രാജീവൻ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു