പത്തനംതിട്ട: വീട്ടമ്മയെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽ കെട്ടി റോഡരികിൽ ഉപേക്ഷിച്ച പ്രതി അറസ്റ്റിൽ. അടൂർ ആനന്ദപ്പള്ളി കുറിയമുളയ്ക്കൽ വീട്ടിൽ മധുസൂദനൻ (52)ആണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട അട്ടത്തോട് സ്വദേശിനിയായ സുശീലയുടെ രണ്ടാം ഭർത്താവാണ് ഇയാൾ.
രണ്ട് വർഷമായി ഇരുവരും കുരമ്പാല പറയന്റയ്യത്ത് താമസിക്കുകയായിരുന്നു. ടാപ്പിങ് തൊഴിലാളികളായിരുന്ന ഇരുവരും രണ്ടുവർഷം മുൻപ് ളാഹ എസ്റ്റേറ്റിൽ വച്ചാണ് പരിചയപ്പെട്ടത്. തുടർന്ന് വിവാഹിതരായി. മധുസൂദനന്റെ പന്നിവിഴയിലെ വീട് വിറ്റു കുരമ്പാലയിൽ താമസമാക്കി.
അട്ടത്തോട് പ്ലാന്റേഷൻ കോർപറേഷനിലെ ജോലിയിൽനിന്ന് വിരമിച്ചപ്പോൾ സുശീലയ്ക്ക് ലഭിച്ച മൂന്നുലക്ഷം രൂപയിൽ നിന്നു 2 ലക്ഷം രൂപ ചെലവഴിച്ചു പറയന്റയ്യത്ത് സ്ഥലം വാങ്ങി. ബാക്കി തുകയെ ചൊല്ലി ഇരുവരും തമ്മിൽ തർക്കവും അടിപിടിയും പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ചൊവ്വാഴ്ച രാത്രിയും ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് മധുസൂദനൻ കമ്പിയെടുത്ത് സുശീലയെ അടിക്കുകയും ടാപ്പിങ് കത്തി കൊണ്ട് കുത്തുകയും ചെയ്തു. സുശീല മരിച്ചെന്നുറപ്പായതോടെ ബുധനാഴ്ച പുലർച്ചെ അഞ്ചോടെ ചാക്കിൽ കെട്ടി തന്റെ ഓട്ടോറിക്ഷയിൽ കുരമ്പാല ഇടയാടിയിൽ ജംഗ്ഷന് സമീപമുള്ള റോഡിന്റെ അരികിൽ തള്ളി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു