നടുവനാട്:ഇരിട്ടി നഗരസഭ 22-ാം വാര്‍ഡ് നടുവനാടില്‍ നിന്നും വിജയിച്ച കൗണ്‍സിലര്‍ പി.സീനത്തിന് എസ്.ഡി.പി.എെ നടുവനാട് ബ്രാഞ്ച് കമ്മിറ്റി സ്വീകരണം നല്‍കി.വൈകുന്നേരം 4.30ന് ബാൻഡ് മേളത്തിന്റെ അകമ്പടിയോട് കൂടി കൂരൻമുക്കിൽ നിന്നും സീനത്തിനെ ആനയിച്ച്കൊണ്ടുളള റാലി നടുവനാടില്‍ സമാപിച്ചു.സ്ത്രീകളും കുട്ടികളുമടക്കം നൂറുണക്കിന് ആളുകളാണ് റാലിയില്‍ പങ്കെടുത്തത്.
തുടര്‍ന്ന് നടന്ന പൊതുസമ്മേളനം എസ്.ഡി.പി.എെ ജില്ലാ കമ്മിറ്റി അംഗം ഹാറൂണ്‍ കടവത്തൂര്‍ ഉദ്ഘാടനം ചെയ്തു,എസ്.ഡി.പി.എെ പേരാവൂര്‍ മണ്ഡലം സെക്രട്ടറി പി.എം അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു,ബ്രാഞ്ച് സെക്രട്ടറി എ.കെ റസാഖ്,കൗണ്‍സിലര്‍ പി.സീനത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു