ഒമാനിൽ നിന്നുള്ള അന്താരാഷ്​ട്ര വിമാന സർവീസുകൾ ചൊവ്വാഴ്​ച മുതൽ പുനരാരംഭിക്കും - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 27 December 2020

ഒമാനിൽ നിന്നുള്ള അന്താരാഷ്​ട്ര വിമാന സർവീസുകൾ ചൊവ്വാഴ്​ച മുതൽ പുനരാരംഭിക്കുംമസ്​കത്ത്​: അന്താരാഷ്​ട്ര വിമാന സർവീസുകൾക്ക്​ ഒമാൻ ഏർപ്പെടുത്തിയിരുന്ന താൽക്കാലിക വിലക്ക്​ ചൊവ്വാഴ്​ച മുതൽ മാറ്റാനൊരുങ്ങുന്നു. കര, കടൽ അതിർത്തികളും തുറക്കാൻ ഞായറാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനം അറിയിക്കുകയുണ്ടായി. ചൊവ്വാഴ്​ച പുലർച്ചെ ഒരു മണി മുതലാണ്​ അതിർത്തികൾ തുറക്കാനൊരുങ്ങുന്നത്. കോവിഡിന്റെ പുതിയ വകഭേദം പടരുന്നതിനെ തുടർന്ന്​ മുൻകരുതലിന്റെ ഭാഗമായി ഒരാഴ്​ചത്തേക്കാണ്​ അതിർത്തികൾ അടയ്ക്കുകയുണ്ടായത്​. ഒമാനിലേക്ക്​ മറ്റ്​ രാജ്യങ്ങളിൽ നിന്ന്​ വരുന്ന യാത്രക്കാർക്ക്​ യാത്രക്ക്​ മുമ്പ്​ പി.സി.ആർ പരിശോധന വേണമെന്ന നിബന്ധന പുനസ്​ഥാപിച്ചിട്ടുമുണ്ട്​. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും ജനങ്ങൾ ആരോഗ്യ, സുരക്ഷാ മുൻ കരുതൽ നടപടികൾ പാലിക്കണമെന്നും സുപ്രീം കമ്മിറ്റി നിർദ്ദേശം നൽകി.

 


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog