യു.ഡി.എഫ്. സ്ഥാനാർഥിക്കും പ്രവർത്തകർക്കും മർദ്ദനം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കേളകം : പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് അടക്കാത്തോട് ഡിവിഷൻ യു.ഡി.എഫ്. സ്ഥാനാർഥിക്കും പ്രവർത്തകർക്കും മർദ്ദനമേറ്റതായി പരാതി.

സ്ഥാനാർഥി വത്സമ്മ കളപ്പുരയ്ക്കൽ, മകൾ ജിംഷ, ഡി.സി.സി. അംഗവും മുൻ ബ്ലോക്ക് പഞ്ചായത്തംഗവുമായ വർഗീസ് ജോസഫ് നടപ്പുറം, മക്കളായ ലിജോ, സിജോ, സിബിൻ, കേളകം പഞ്ചായത്ത് ഒന്നാം വാർഡിലെ യു.ഡി.എഫ്. സ്ഥാനാർഥി ജൂലി ബോബിയുടെ ഭർത്താവ് ബോബി തടത്തേൽ എന്നിവർക്കാണ് പരിക്കേറ്റത്.

കണിച്ചാർ വളയഞ്ചാലിൽ വെച്ചാണ് ഇവർക്ക് മർദ്ദനമേറ്റത്. വോട്ടെടുപ്പ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. തന്നെ വീട്ടിലിറക്കിയ ശേഷം പോവുകയായിരുന്ന വർഗീസിനും മക്കൾക്കും നേരെ വാഹനം തടഞ്ഞ് ആക്രമിക്കുകയായിരുന്നു. തടയാനെത്തിയ തനിക്കെതിരെയും കൈയേറ്റമുണ്ടായതായി വത്സമ്മ പറഞ്ഞു. ഇവരെ പേരാവൂർ താലൂക്കാസ്പത്രിയിലെത്തിച്ചു. വർഗീസ്, മക്കൾ എന്നിവരെ തലശ്ശേരിയിലെ സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റി. സി.പി.എം. പ്രവർത്തകരാണ് അക്രമത്തിനു പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha