ഇന്ത്യയിൽ കൊവിഡ് വാക്‌സിൻ വിതരണം ജനുവരിയിൽ തുടങ്ങുമെന്ന് സൂചിപ്പിച്ച് കേന്ദ്രആരോഗ്യമന്ത്രി ഹർഷവർദ്ധൻ. കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് കുത്തിവയ്ക്കൽ ജനുവരിയിൽ ഏത് ആഴ്ച വേണമെങ്കിലും തുടങ്ങാനായേക്കുമെന്ന് കരുതുന്നതായി അദ്ദേഹം പറഞ്ഞു.
ഓക്സ്ഫോർഡ് സർവ്വകലാശാലയും പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവി ഷീൽഡ് വാക്സിനും, ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവാക്സിനുമാണ് പ്രാഥമിക പരിഗ ണനയിലുള്ളത്. രാജ്യത്ത് വാക്സിൻ കുത്തിവെപ്പ് നടപ്പാക്കുമ്പോൾ സുരക്ഷയ്ക്കും ഫലപ്രാപ്തിക്കുമാണ് പ്രധാന പരിഗണനയെന്നും, അതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർദ്ദൻ വ്യക്തമാക്കി.
ഇന്ത്യയിൽ കൊവിഡ് വാക്സിന് അനുമതി നൽകാനുള്ള നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണെന്ന് കഴിഞ്ഞ ദിവസം ഹർഷവർദ്ധൻ പറഞ്ഞിരുന്നു. രാജ്യത്തെ ശാസ്ത്രജ്ഞരും ആരോഗ്യ വിദഗ്ധരും തദ്ദേശീയ വാക്‌സിനായി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണെന്നും ആറ്-ഏഴ് മാസത്തിനുള്ളിൽ 30 കോടിയോളം പേർക്ക് വാക്സിൻ കുത്തിവയ്ക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരത്തിനായി അപേക്ഷിച്ച മറ്റുവാക്സിനുകൾ ഡ്രഗ്സ് റെഗുലേറ്ററുടെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു