ഡിജിറ്റൽ കട്ട്സ് ഷോർട്ട്ഫിലിം അവാർഡ് :മികച്ച നടനുള്ള അവാർഡ് രാജീവ് നടുവനാടിന്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഡിജിറ്റൽ കട്ട്സ് ഷോർട്ട്ഫിലിം അവാർഡ് :മികച്ച നടനുള്ള അവാർഡ്  രാജീവ് നടുവനാടിന് 

'മദിര' എന്ന ഹ്രസ്വചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ മദ്യപാനിയുടെ റോൾ ഗംഭീരമാക്കിയ രാജീവ് നടുവനാടിനെ DIGITAL CUTS Short film Festival 2020 ഏറ്റവും മിച്ച നടനായി തിരഞ്ഞെടുത്തു.
കുട്ടിക്കാലം തൊട്ട്  ഉള്ളിൽ സിനിമാസ്വപ്നവുമായി നടന്നയാൾ .ഇല്ലായ്മകളും അവസര നിഷേധങ്ങളും തൻ്റെ സ്വപ്നത്തിലേക്കുള്ള വഴിമുടക്കികളായി നിന്നപ്പോൾ കൂലിപ്പണിയിലൂടെ സമ്പാദിച്ച പണം കൊണ്ട് സ്വന്തം നിലയിൽ ഹ്രസ്വചിത്രങ്ങളും നാടകങ്ങളും നിർമ്മിച്ച് കലാപ്രവർത്തനം തുടർന്നു .ഒടുവിൽ സ്വന്തം നാടിൻ്റെ സമര ചരിത്രം 1948 കാലം പറഞ്ഞത് എന്ന പേരിൽ സിനിമയാക്കി തൻ്റെ സ്വപ്നം യാഥാർത്ഥ്യമാക്കി.മലയാളത്തിലെ മുൻനിര നടൻമാർ അഭിനയിച്ച ചിത്രത്തിൽ പ്രാദേശിക കലാകാരൻമാർക്കും അവസരം നല്കി.കലാ പ്രവർത്തനത്തിൻ്റെ ഇരുപത്തിയഞ്ചാം വർഷത്തിലാണ് രാജീവ് നടുവനാട് തൻ്റെ സിനിമാസ്വപ്നം സാക്ഷാത്കരിക്കുന്നത്.
കലയുമായി ബന്ധമൊന്നുമില്ലാത്ത കുടുംബത്തിലാണ് ജനനമെങ്കിലും നാട്ടിൻ പുറ ക്ലബ്ബുകളുടെയും വായനശാലകളുടെയും പരിപാടികളിലൂടെ കലാരംഗത്തേക്ക് വന്നു. സ്കൂൾ കലോത്സവങ്ങളിലും കേരളോത്സവങ്ങളിലും മികച്ച നടനായി.600 ൽ അധികം വേദികൾ പിന്നിട്ടു. ഭാരതി ക്രിയേഷൻ എന്ന പേരിൽ സ്വന്തം കലാ കൂട്ടായ്മയും ആരംഭിച്ചു.
എയ്ഡ്സ് രോഗത്തിൻ്റെ പശ്ചാത്തലത്തിൽ കൊട്ടിയൂരിലെ അക്ഷരയുടെയും അനന്ദുവിൻ്റെയും കഥ പറഞ്ഞ ' അനന്തരം ' കൈരളി പീപ്പീൾ ചാനലിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടത് വഴിത്തിരിവായി.തിരുവനന്തപുരത്ത് പോലീസ് ഉരുട്ടിക്കൊലക്ക് വിധേയനായ ഉദയകുമാറായും വേഷമിട്ടു. സദ്ദാം ഹുസൈനിൻ്റെ മരണത്തിനു മുമ്പുള്ള ചിന്ത - 'ഈഗോ ഓൺ ജസ്റ്റിസ് ' അയ്യപ്പ ബൈജു നായകനായ 'ആസുരം' ശ്രീനാരായണ ഗുരുവിനെ കുറിച്ചുള്ള ' ഗുരുദർശനം' എന്നിവയും നിർമ്മിച്ചു. 'ചങ്ങാതിക്കൂട്ടം', 'ദീപങ്ങൾ സാക്ഷി' എന്നീ സിനിമകളിലും വേഷമിട്ടു.ഇപ്പോൾ ഇരിട്ടിക്കടുത്ത് ഉവ്വാപ്പള്ളിയിൽ താമസിക്കുന്നു. ഭാര്യ സജിത, മക്കൾ അക്ഷയ, ചന്ദന എന്നിവർ.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha