ത്രിതല പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പ് ഇന്ന് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 30 December 2020

ത്രിതല പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പ് ഇന്ന്

ജില്ലാ പഞ്ചായത്ത്-ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പും സത്യപ്രതിജ്ഞാ ചടങ്ങും ഇന്ന് നടക്കും.


ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് രാവിലെ 11 നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് രണ്ടിനും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജില്ലാ പഞ്ചായത്ത് കൗൺസിൽ ഹാളുകളിൽ നടക്കും. ജില്ലാ കളക്ടർമാരാകും തിരഞ്ഞെടുപ്പിന് നേതൃത്വം നൽകുക.


ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പും അതത് വരണാധികാരികളുടെ മേൽനോട്ടത്തിൽ നടക്കും.


വൈസ് പ്രസിഡന്റുമാർക്ക് പ്രസിഡന്റുമാരാണ് സത്യവാചകം ചൊല്ലിക്കൊടുക്കുക. ത്രിതലപഞ്ചായത്തുകളിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാതിരുന്നവർക്ക് ബുധനാഴ്ച രാവിലെ പത്തിന് മുതിർന്ന അംഗത്തിനു മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യാം.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog