സ്വീകരണവും അനുമോദന യോഗവും നടത്തി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 28 December 2020

സ്വീകരണവും അനുമോദന യോഗവും നടത്തി

പയ്യാവൂർ: സേക്രട്ട് ഹാർട്ട് ഹൈസ്കൂൾ 1998 എസ് എസ് എൽ സി ബാച്ചിലെ അംഗമായ കെ പ്രീത പയ്യാവൂർ ഗ്രാമ പഞ്ചായത്ത് അംഗവും  നിയുക്ത വൈസ് പ്രസിഡൻ്റുമായതിൻ്റെ ഭാഗമായി 1998 ബാച്ച് കൂട്ടായ്മ സ്വീകരണവും അനുമോദന യോഗവും മുൻ പ്രധാനാധ്യാപകൻ ജോസ് ആക്കൽ ഉദ്ഘാടനം ചെയ്തു.ഷോണി പി ജോസ് അദ്ധ്യക്ഷത വഹിച്ചു. പി കെ ജയരാജ്,കെ സി സുചിത്ര,ജോഷി വർഗ്ഗീസ്, ജോസഫ് കുര്യൻ, സുനീഷ് ജോയ്, സന്തോഷ് കൈപ്രവൻ, സിബി സ്റ്റീഫൻ,ബിനി ജോസ്,പി പി പ്രിയ എന്നിവർ പ്രസംഗിച്ചു. ജോസ് ആക്കൽ പ്രീതയെ പൊന്നാടയണിയിച്ച് അനുമോദിച്ചു. ശേഷം കേക്ക് മുറിച്ചും, ലഡു വിതരണം ചെയ്തും കൂട്ടുകാരുമായി സന്തോഷം പങ്കുവെച്ചു.

റിപ്പോർട്ട്: തോമസ് അയ്യങ്കാനാൽ


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog