കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന കണ്ണൂര്‍ ജില്ലയിലെ 1671 പ്രശ്‌ന ബാധിത ബൂത്തുകളില്‍ സുരക്ഷ കര്‍ശനമാക്കിയതായി കണ്ണൂര്‍ എസ്.പി യതീഷ് ചന്ദ്ര. കള്ളവോട്ട് തടയാന്‍ 1500 ബൂത്തുകളില്‍ വിഡിയോ ക്യാമറകള്‍ സജ്ജീകരിച്ചിട്ടുണ്ട്. സമാധാനപരമായ പോളിംഗിന് തടസം നിന്നാല്‍ കരുതല്‍ തടങ്കലിലാക്കുമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ സംയമനത്തോടെ പെരുമാറണമെന്നും യതീഷ് ചന്ദ്ര ആവശ്യപ്പെട്ടു.
ജില്ലയില്‍ എട്ടായിരത്തോളം പോലിസുകാരെ വിന്യസിച്ചിട്ടുണ്ട്. കൂടുതല്‍ പ്രശ്‌നബാധിത ബൂത്തുകളില്‍ കൂടുതല്‍ പോലിസിനെ വിന്യസിക്കും.
മലയോര മേഖലയിലെ 64 ബൂത്തുകള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ട്. ഇവിടങ്ങളില്‍ തണ്ടര്‍ ബോള്‍ട്ട് ഉള്‍പെടെ ട്രിപ്പിള്‍ ലോക്ക് സംരക്ഷണം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു