തെയ്യം കലാകാരന്മാർ നിവേദനം നൽകി....

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoതെയ്യം കെട്ടിയാടി ഉപജീവനം നടത്തുന്ന കലാകാരൻമാർ കോവിഡ് കാരണം തൊഴിലില്ലാതായതോടെ ബുദ്ധിമുട്ടുകയാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നിവേദനം നൽകി. കോവിഡ് മാനദണ്ഡം പാലിച്ച് കാവുകളിലും തറവാടുകളിലും ക്ഷേത്രങ്ങളിലും പരിമിതമായ ആളുകളെ വച്ചെങ്കിലും കളിയാട്ടം നടത്തി തങ്ങളെ രക്ഷിക്കണമെന്നതാണ് ഇവരുടെ ആവശ്യം.

കോവിഡ് കാലത്ത് ആശ്വാസ സഹായധനം ലഭിച്ചത് ചിലർക്ക് മാത്രമാണ്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന അർഹരായ മുഴുവനാളുകൾക്കും സഹായധനം നൽകാൻ നടപടിയുണ്ടാകണമെന്നും ഇവർ ആവശ്യപ്പെട്ടു. എരിപുരം തെയ്യം അനുഷ്ഠാന പഠനകേന്ദ്രം പ്രസിഡന്റ്‌ പി.പി.കുഞ്ഞിരാമ പെരുവണ്ണാൻ അതിയടവും സെക്രട്ടറി എം.പി.ബാലൻ ഏഴോമും ചേർന്നാണ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha