മാനന്തവാടി നഗരസഭ: സാരഥികളുടെ കാര്യത്തിൽ യുഡിഎഫിൽ തീരുമാനമായില്ല മാനന്തവാടി:നഗരസഭാഭരണം പിടിച്ചെടുത്തെങ്കിലും ചെയർപേഴ്സണ്‍, വൈസ് ചെയർമാൻ സ്ഥാനങ്ങളുടെ കാര്യത്തിൽ യുഡിഎഫിൽ തീരുമാനമായില്ല. ചെയർപേഴ്സണ്‍ ആരാകണമെന്നതിൽ കോണ്‍ഗ്രസിൽ അനിശ്ചിതത്വം നിലനിൽക്കുന്പോൾ വൈസ് ചെയർമാൻ സ്ഥാനത്തിന് മുസ്ലിംലീഗ് ആവകാശവാദം ഉന്നയിച്ചുകഴിഞ്ഞു.
ആറാട്ടുതറ ഡിവിഷനിൽനിന്നുള്ള ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ മാർഗരറ്റ് തോമസ്, പെരുവക ഡിവിഷനിൽനിന്നുള്ള കൗണ്‍സിലർ രത്നവല്ലി എന്നിവരാണ് ചെയർപേഴ്സണ്‍ സ്ഥാനത്തേക്കു കോണ്‍ഗ്രസിന്റെ പരിഗണനയിൽ. കോണ്‍ഗ്രസിൽനിന്നുള്ള ജേക്കബ് സെബാസ്റ്റ്യൻ വൈസ് ചെയർമാൻ സ്ഥാനം പ്രതീക്ഷിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി ലീഗിന്റെ അവകാശവാദം.അന്പുകുത്തി ഡിവിഷനിൽനിന്നുള്ള പി.പി.വി. മൂസയെ വൈസ് ചെയർമാനാക്കണമെന്ന നിലപാടിലാണ് ലീഗ്.
2010ൽ മാനന്തവാടി ഗ്രാമപ്പഞ്ചായത്ത് യുഡിഎഫ് ഭരിക്കുന്പോൾ പ്രസിഡന്റും വൈസ് പ്രസിഡന്റും കോണ്‍ഗ്രസിൽനിന്നായിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു