തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി , ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ആരംഭിയ്ക്കുന്ന തിയതി തീരുമാനമായി. മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്താനാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് തീരുമാനം കൈകൊണ്ടത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പരീക്ഷകള്‍ നടത്തുക. ഇതിനായുള്ള ക്രമീകരണങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് ഉടന്‍ നടത്തും.
പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പ് നടത്തുന്നവര്‍ക്ക് ജനുവരി ഒന്നുമുതല്‍ സ്‌കൂളുകളില്‍ പോയി തയ്യാറെടുപ്പുകള്‍ നടത്തി തുടങ്ങാം. കുട്ടികള്‍ക്ക് പാഠ്യഭാഗവുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് സ്‌കൂള്‍ തലത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും തീരുമാനമായി.
കേളേജ് തലത്തില്‍, അവസാന വര്‍ഷ ബിരുദ-ബിരുദാനന്തര ക്‌ളാസുകള്‍ ജനുവരി ആദ്യവാരം തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു