പടന്ന: കെ.പി.സി സി നിർവ്വാഹക സമിതിയംഗം പി.കെ ഫൈസലിൻ്റെ വീടിന് നേരെ ബോംബേറ്. വീടിനും, കാറിനും കാര്യമായ കേടുപാടുകൾ സംഭവിച്ചു. സി പി ഐ എം നേതൃത്വത്തിൻ്റെ അറിവോടെയാണ് ആക്രമണം നടത്തിയതെന്ന് പി.കെ ഫൈസൽ ആരോപിച്ചു.
ഈ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പഞ്ചായത്ത് തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ ഫൈസലിൻ്റെ തട്ടകമായ 10, 12 വാർഡുകളിൽ സി.പിഐ എം ശക്തമായ സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു പ്രസ്തുത രണ്ടു വാർഡുകളിലും ഫൈസലിൻ്റെ നേതൃത്തിൽ ശക്തമായ പ്രവർത്തനം കാഴ്ചവെച്ചിരുന്നു. ഇതിൻ്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. സംഭവ സ്ഥലം കാഞ്ഞങ്ങാട് DYSp, ചന്തേര SI എന്നിവർ സന്ദർശിച്ചു സംഭവത്തിൽ കെ.പി സി.സി നിർവ്വാഹക സമിതിയംഗം കെ.വി ഗംഗാധരൻ പ്രതിഷേധിച്ചു
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു