പഴശ്ശി പദ്ധതി പ്രദേശത്തു നിന്നും വാരിക്കൂട്ടിയ അനധികൃത മണൽ പിടികൂടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoഇരിട്ടി: പഴശ്ശി പദ്ധതി പ്രദേശത്തു നിന്നും അനധികൃതമായി വാരി ചാക്കുകളിലാക്കി  സൂക്ഷിച്ച രണ്ട് ലോഡ് മണൽ റവന്യു വിഭാഗം പിടികൂടി.  വൻ തോതിൽ മണൽക്കൊള്ള നടക്കുന്നുണ്ടെന്ന രഹസ്യ വിവിരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. റവന്യു വിഭാഗവും പോലീസും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ മുഴുകിയതിനാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുഴയോരങ്ങളിൽ നിന്നും മണൽകടത്ത് വ്യാപകമായിരുന്നു. കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളായി പുഴയിൽ നിന്നും മണലെടുപ്പ് നടക്കാഞ്ഞതിനാൽ വൻ തോതിൽ മണലാണ് പുഴകളിൽ അടിഞ്ഞിരിക്കുന്നത്. സർക്കാർ നിയന്ത്രണത്തിൽ മണൽ വാരണമെന്ന ആവശ്യം വ്യാപകമായി ഉയരുന്നുണ്ടെങ്കിലും നടപടിയുണ്ടായില്ല. ഇരിട്ടി ഡപ്യൂട്ടി തഹസിൽദാർ എ.വി പത്മാവതിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത മണൽ നിർമ്മിതി കേന്ദ്രക്ക് കൈമാറി. വരും ദിവസങ്ങളിലും മണൽ കടവുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തുമെന്ന് റവന്യു അധികൃതർ അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha