ഇരിക്കൂർ കുഞ്ഞാമിന വധം "നാല് വർഷം കഴിഞ്ഞിട്ടും പ്രതികളെ പിടിക്കാതെ പോലീസ് , അന്വേഷണം പ്രഖ്യാപിച്ചിട്ടും നീക്കുപോക്കില്ലാതെ തുടർനടപടികൾ, പോലീസിന്റെ മുക്കിൻതുമ്പിൽ നിന്നും പ്രതികൾ രക്ഷപെട്ടതോ? പ്രതികൾക്ക് സംരക്ഷണം ഒരുക്കുന്നുവോ? കൊലപാതകത്തിലെ പോലീസിന്റെ നിഷ്‌ക്രിയത്വം അവസാനിപ്പിക്കണം എന്ന് അഭ്യർത്ഥിച്ചു കൊണ്ട് ഇരിക്കൂർ എം എൽ എ ക്ക് തുറന്നു കത്തുമായി സോഷ്യൽഗ്രൂപ്പ് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 29 December 2020

ഇരിക്കൂർ കുഞ്ഞാമിന വധം "നാല് വർഷം കഴിഞ്ഞിട്ടും പ്രതികളെ പിടിക്കാതെ പോലീസ് , അന്വേഷണം പ്രഖ്യാപിച്ചിട്ടും നീക്കുപോക്കില്ലാതെ തുടർനടപടികൾ, പോലീസിന്റെ മുക്കിൻതുമ്പിൽ നിന്നും പ്രതികൾ രക്ഷപെട്ടതോ? പ്രതികൾക്ക് സംരക്ഷണം ഒരുക്കുന്നുവോ? കൊലപാതകത്തിലെ പോലീസിന്റെ നിഷ്‌ക്രിയത്വം അവസാനിപ്പിക്കണം എന്ന് അഭ്യർത്ഥിച്ചു കൊണ്ട് ഇരിക്കൂർ എം എൽ എ ക്ക് തുറന്നു കത്തുമായി സോഷ്യൽഗ്രൂപ്പ്


ഇരിക്കൂർ:ഇരിക്കൂർ സിദ്ദിഖ് നഗറിലെ വീട്ടമ്മയായ കുഞ്ഞാമിന കൊല്ലപ്പെട്ട സംഭവത്തിന് ചൊവ്വാഴ്ച നാല് വർഷം പൂർത്തിയാകുമ്പോഴേക്കും അന്വേഷണം എങ്ങുമെത്താതെ തുടരുന്നു. പ്രതികളെ തേടി പോലീസ് നേരത്തേ വിവിധ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു.


ഇരിക്കൂർ സിദ്ദിഖ് നഗറിലെ പരേതനായ നിട്ടൂർ മൊയ്തീന്റെ ഭാര്യ ഷബീന മൻസിലിൽ മെരടൻ കുഞ്ഞാമിനയെന്ന അറുപത്തേഴുകാരി വീടിന്റെ തൊട്ടടുത്ത വാടക ക്വാർട്ടേഴ്സിലാണ് കൊല്ലപ്പെട്ടത്.
കൊലപാതകത്തിന് ഉത്തരവാദികളെന്ന് പോലീസ് സംശയിക്കുന്നത് കൃത്യം നടക്കുന്നതിന് ഒരുമാസം മുൻപ്‌ ഇവരുടെ വാടക ക്വാർട്ടേഴ്സിൽ താമസിച്ച ഒരു മറുനാടൻ യുവാവിനെയും യുവതിയെയും ഇവരുടെ അമ്മയെന്നുകരുതുന്ന മറ്റൊരു സ്ത്രീയെയുമാണ്‌. സംഭവദിവസം ഇവർ മട്ടന്നൂർ ബസ്‌സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുന്ന സി.സി.ടി.വി.യിൽ പതിഞ്ഞ ചിത്രം മാത്രമാണ് പോലീസിനുലഭിച്ച ഏക തെളിവ്.
തുടക്കത്തിൽ അന്വേഷണസംഘം ദിവസങ്ങൾക്കുള്ളിൽ പ്രതികൾ വലയിലകപ്പെടുമെന്ന് പറഞ്ഞെങ്കിലും പിന്നീട് അതൊന്നും നടന്നില്ല.

അന്വേഷണം ഊർജിതമാക്കണമെന്നും പ്രതികളെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ഹർത്താലുൾപ്പെടെ നടത്തുകയും ഗ്രീൻ ബറ്റാലിയന്റെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനു മുന്നിൽ ഉപവാസം നടത്തുകയും ചെയ്തിരുന്നു. നിയമസഭയിൽ കെ.സി.ജോസഫ് എം.എൽ.എ. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ എത്രയും പെട്ടെന്ന് പ്രതികളെ കണ്ടെത്താൻ പോലീസിലെ ഉന്നത ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായുള്ള മറുപടിയാണ് ലഭിച്ചത്. 
നിലവിലെ അവസ്ഥയിൽ മാറ്റം ഇല്ലാത്ത അവസ്ഥയിൽ നിൽക്കുമ്പോഴാണ് ഇരിക്കൂർ സോഷ്യൽ ഗ്രൂപ്പിന്റെ പേരിൽ ഇരിക്കൂർ എം എൽ എ ക്ക്  ഒരു തുറന്ന കത്ത് എന്ന നിലയിൽ ഒരു പോസ്റ്റ്‌ സോഷ്യൽ മീഡിയയിൽ പടരുന്നത്.

കത്തിന്റെ ഉള്ളടക്കം താഴെ

ബഹുമാനപ്പെട്ട ഇരിക്കൂർ എം.എൽ.എ ശ്രീ. കെ.സി ജോസഫ് അവർകൾക്ക്
സർ,
വിഷയം : 

ഇരിക്കൂറിലെ കുഞ്ഞാമിന വധം: പ്രതികളെ ഉടൻ പിടികൂടുക, കേസ് അന്വേഷണം സിബിഐക്ക് കൈമാറുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്

ഇരിക്കൂർ സിദ്ധീഖ് നഗറിലെ റുബീന മൻസിൽ മെരടൻകുഞ്ഞാമിന (67) എന്ന വയോധിക മൃഗീയമായി കൊല ചെയ്യപ്പെട്ടിട്ട് ഏപ്രിൽ 30ന് 4 വർഷം പൂർത്തിയായിരിക്കുകയാണ്. ഇതുവരെ പ്രതികളെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല.

തൻ്റെ തന്നെ ഉടമസ്ഥതയിലുള്ള വീടിനടുത്തു തന്നെയുള്ള ക്വാർട്ടേഴ്സിൽ വാടകക്ക് താമസിച്ചിരുന്ന ഇതര സംസ്ഥാനക്കാർ മോഷണത്തിന് വേണ്ടിയാണ് കൊല നടത്തിയത് എന്നാണ് പോലീസ് ഭാഷ്യം. എന്നാൽ ഒരുപാട് സ്വർണ്ണം ധരിച്ചിരുന്ന അവരുടെ ശരീരത്തിൽ നിന്നും ഒന്നോ രണ്ടോ പവൻ സ്വർണ്ണം മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളു എന്നതും മേശയിലും അലമാരയിലുമൊക്കെ ഉള്ള പണവും സ്വർണ്ണവും ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്നത് മോഷണത്തിനപ്പുറം മറ്റെന്തോ ലക്ഷ്യം ഉണ്ടെന്നതിലേക്ക് വിരൽ ചൂണ്ടുന്നു. 

കൂടാതെ ഇത്തരം ഒരു പ്രദേശത്ത് നാട്ടുകാരുടെ ആരുടെയെങ്കിലും സഹായമില്ലാതെ അന്യസംസ്ഥാന തൊഴിലാളികൾക്കു മാത്രമായി ഇത്തരം ഒരു കൊലപാതകം ആസൂത്രണം ചെയ്ത് നടത്താൻ കഴിയില്ലെന്ന നാട്ടുകാരുടെ സംശയവും ഇന്നും ദുരൂഹമായി തന്നെ നിലനിൽക്കുന്നു.

കൊലയ്ക്ക് ശേഷം ഇവർ നാടുവിട്ടു.
പ്രതികളെ പിടിക്കാത്തതിനെത്തുടർന്ന് കേസ് സി ബി ഐ ക്ക് വിടണമെന്നാവശ്യപ്പെട്ട് മകൻ ഹൈക്കോടതിയിൽ കേസ് കൊടുത്തിരുന്നു.
എന്നാൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്  എന്നും ഉടൻ പിടിക്കാൻ കഴിയുമെന്നും ഈ സാഹചര്യത്തിൽ കേസ് മറ്റൊരു ഏജൻസിക്ക് കൈമാറുന്നത് കേസിനെ ദോഷകരമായി ബാധിക്കുമെന്നും പോലീസ് വാദിക്കുകയായിരുന്നു.
ഇതേത്തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്യാൻ 6 മാസം സമയം അനുവദിച്ച് കോടതി കേസ് അവസാനിപ്പിക്കുകയായിരുന്നു.
എന്നാൽ വർഷം ഒന്നാകാറായിട്ടും പോലീസ് വാക്കുപാലിച്ചിട്ടില്ല.
പ്രതികളെന്ന് സംശയിക്കുന്നവർ കാണാമായത്ത് തന്നെയാണ്. .
ആയതിനാൽ ഈ കേസ് അന്വേഷണം സി ബി ഐക്ക് കൈമാറണമെന്നും   എത്രയും വേഗം പ്രതികളെ പിടികൂടുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും വിനീതമായി അപേക്ഷിക്കുന്നു

എന്ന് 
ഇരിക്കൂർ സോഷ്യൽ ഗ്രൂപ്പ്

റിപ്പോർട്ട്
നാസിം ടി കെ 

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog