കണ്ണൂരിൽ അജ്ഞാത മൃതദേഹം, എന്തെങ്കിലും സൂചനയുള്ളവർ പോലീസുമായി ബന്ധപ്പെടുക - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 28 December 2020

കണ്ണൂരിൽ അജ്ഞാത മൃതദേഹം, എന്തെങ്കിലും സൂചനയുള്ളവർ പോലീസുമായി ബന്ധപ്പെടുക


കണ്ണൂർ റെയിൽവേ അണ്ടർ ബ്രിഡ്ജിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. ഏകദേശം 45 വയസ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹം ഇന്ന് 28.12.20 കാലത്ത് 11.00 മണിയോടെയാണ് കണ്ണൂർ അണ്ടർ ബ്രിഡ്ജിന് സമീപം റയിൽവെ ട്രാക്കിനു സമീപം കുറ്റിക്കാട്ടിൽ കാണപ്പെട്ടത്. 3 ദിവസത്തെ പഴക്കമുണ്ട്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കള്ളി ഷർട്ടും ഡബിൾമുണ്ടുമാണ് വേഷം. വീതിയുള്ള കരയുള്ള മുണ്ടാണ്. അല്ലം കഷണ്ടിയുണ്ട്. ട്രെയിൻ തട്ടിയതാണെന്ന് സംശയിക്കുന്നു. കണ്ണൂർ ടൌൺപോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. മൃതദേഹം കണ്ണർ ഗവ. ആശുപത്രി മോർച്ചറിയിൽ സുക്ഷിച്ചിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ കണ്ണൂർ ടൗൺ പോലീസുമായി ബന്ധപ്പെടണമെന്ന് അപേക്ഷിക്കുന്നു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog