തലശ്ശേരി: ദേശീയപാതയില്‍ സംസ്ഥാനത്ത് രണ്ടാമതായി കോള്‍ഡ് മില്ലിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള റോഡ് നവീകരണം ആരംഭിച്ചു. തലശ്ശേരി- കണ്ണൂര്‍ റൂട്ടില്‍ കൊടുവള്ളി മുതല്‍ നടാല്‍ ഗേറ്റ് വരെയാണ് രണ്ടാംഘട്ട പണി നടക്കുന്നത്. മീത്തലെ പീടിക വരെയുള്ള ഭാഗത്താണ് ഇപ്പോള്‍ പണി പുരോഗമിക്കുന്നത്.
സംസ്ഥാനത്ത് ആദ്യമായി ആലപ്പുഴയില്‍ പരീക്ഷിച്ച് വിജയിച്ച കോള്‍ഡ് മില്ലിംഗ് എന്ന ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നവീകരണ പ്രവൃത്തി പുരോഗമിക്കുന്നത്. നിലവിലെ ടാറിംഗ് കിളച്ചെടുത്ത് പുനരുപയോഗിക്കും വിധമാണ് പ്രവൃത്തി. ഇതിലൂടെ റോഡ് പണിക്ക് ആവശ്യമായ 85 ശതമാനം അസംസ്‌കൃത വസ്തുക്കളും ലാഭിക്കാനാകും. മറ്റ് അസംസ്‌കൃത വസ്തുക്കളോടൊപ്പം സിമന്റ് മിശ്രിതം കൂടി ചേര്‍ക്കുന്നുവെന്ന പ്രത്യേകതയും പുതിയ സാങ്കേതിക വിദ്യയ്ക്കുണ്ട്. സിമന്റ് ഉറക്കാന്‍ 24 മണിക്കൂര്‍ സമയം ആവശ്യമായി വരും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു