മുഖ്യമന്ത്രിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് പരാതി; കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാരനെ പിരിച്ചുവിട്ടു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍: മുഖ്യമന്ത്രിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കുറ്റത്തിന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാരനെ പിരിച്ചുവിട്ടു. അഗ്നി രക്ഷാ വിഭാഗം അസിസ്റ്റന്റ് മാനേജര്‍ കെ എല്‍ രമേശനെയാണ് സര്‍വീസില്‍ നിന്ന് നീക്കം ചെയ്ത് കിയാല്‍ എംഡി ഉത്തരവിറക്കിയത്.

പത്മനാഭ ക്ഷേത്രത്തെ സംബന്ധിച്ച്‌ സുപ്രീംകോടതിവിധി വന്ന പശ്ചാത്തലത്തില്‍ നടത്തിയ ഫേസ്ബുക്ക് പരാമര്‍ശത്തെ തുടര്‍ന്നാണ് നടപടി. സമൂഹമാധ്യമങ്ങളിലൂടെ ജീവനക്കാരന്‍ സ്ഥിരമായ മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശം നടത്തുന്നു എന്ന് ചൂണ്ടിക്കാണിച്ച്‌ കിയാലിന് പരാതിയും ലഭിച്ചിരുന്നു. -

സംഭവത്തില്‍ കഴിഞ്ഞ നവംബര്‍ 20ന് രമേഷിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
ഇതിന് നല്‍കിയ മറുപടി തൃപ്തികരമല്ല എന്ന് ചൂണ്ടി കാണിച്ചാണ് കിയാല്‍ എംഡി രമേശിനെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യാന്‍ ഉത്തരവിട്ടത്.
ഇതിന് നല്‍കിയ മറുപടി തൃപ്തികരമല്ല എന്ന് ചൂണ്ടി കാണിച്ചാണ് കിയാല്‍ എംഡി രമേശിനെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യാന്‍ ഉത്തരവിട്ടത്.


സ്ഥാപനം വ്യക്തമായ ഒരു പെരുമാറ്റച്ചട്ടം ജീവനക്കാര്‍ക്ക് നല്‍കിയിട്ടില്ല. എന്നാല്‍ ഇത് പ്രവര്‍ത്തനമാരംഭിച്ച അധികം നാള്‍ ആകാത്തത്തു കൊണ്ടാണെന്നും ജീവനക്കാര്‍ക്കെതിരെ എതിരെ മോശം പെരുമാറ്റത്തിന് നടപടിയെടുക്കാന്‍ ഒരു തടസ്സവുമില്ല എന്നും കിയാല്‍ എം ഡി നല്‍കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

"കാരണം കാണിക്കല്‍ നോട്ടീസിന് ക്ഷമാപണം നടത്തുന്നതിനു പകരം ഭരണഘടനാപരമായ സ്വാതന്ത്ര്യം ഉദ്ധരിച്ച മറുപടി നല്‍കുകയാണ് ജീവനക്കാരന്‍ ചെയ്തത്. ഭരണഘടനയെ മറയാക്കി അച്ചടക്കരാഹിത്യം അനുവദിക്കാനാവില്ല, '' എന്നും ഇന്നലെ ഇറക്കിയ പിരിച്ചുവിടാന്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha