ഇരിക്കൂർ നിടുവള്ളൂരിൽ നിന്നും മയക്കുമരുന്ന് പിടികൂടി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 31 December 2020

ഇരിക്കൂർ നിടുവള്ളൂരിൽ നിന്നും മയക്കുമരുന്ന് പിടികൂടി


മയക്കുമരുന്ന്  പിടികൂടി
ഇരിക്കൂർ നിടുവള്ളൂരിലെ ആൾത്താമസമില്ലാത്ത ക്വാട്ടേഴ്സിൽനിന്നും വീര്യംകൂടിയ മയക്കുമരുന്ന് കണ്ണൂർ എക്സൈസ്‌ എൻഫോഴ്സ്‌മന്റ്‌ & ആന്റി നാർക്കോട്ടിക്‌ സ്പെഷൽ സ്ക്വാഡിലെ എക്സൈസ്‌ സർക്കിൾ ഇൻസ്പെക്ടർ കെ.സുദേവന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. പാർട്ടിഡ്രഗ്‌ എന്നറിയപ്പെടുന്ന അതിമാരക ലഹരിയുള്ള എം.ഡി.എം.എ എന്ന ഉൽപ്പന്നമാണ്‌ പിടികൂടിയത്‌.  ഒന്നര മാസം മുൻപ്‌ ഡെപ്യൂട്ടി എക്സൈസ്‌ കമ്മീഷണർ അൻസാരി ബീഗുവിന്  ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ റൈഡ്‌ നടന്നത്‌. എക്സൈസ്‌ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഈ പ്രദേശം. ഇന്ന് ഉച്ച മുതൽ നടത്തിയ നാടകീയ നീക്കങ്ങൾക്കൊടുവിലാണ്‌ മയക്കുമരുന്ന് സഹിതം  പ്രതികളെ കസ്റ്റഡിയിലെടുത്തത്‌. കൂടുതൽ യുവാക്കളും കുട്ടികളും മയക്കുമരുന്ന് റാക്കറ്റിന്റെ വലയിലാണെന്ന് എക്സൈസ്‌ സംഘം സംശയിക്കുന്നു. ഇരിക്കൂറും, നിടുവള്ളൂരുമടക്കം യുവാക്കൾക്കും, കുട്ടികൾക്കും മയക്കുമരുന്ന് വിതരണം ചെയ്യുന്നത്‌ ഇവരാണെന്നും കണ്ടെത്തിയിട്ടുണ്ട്‌. 
നിടുവള്ളൂർ പുഴയോരം, ഡയനാമോസ്‌ ഗ്രൗണ്ട്‌ കേന്ദ്രീകരിച്ച്‌ പകൽ, രാത്രി വ്യത്യാസമില്ലാതെയാണ്‌ മയക്കുമരുന്ന്, കഞ്ചാവ്‌ സംഘം കാലങ്ങളായി പ്രവർത്തിക്കുന്നത്‌. മണലെടുക്കാനെന്ന വ്യാജേനയും, എസ്കോട്ടിനു നിൽക്കാനെന്ന പേരിലുമാണ്‌ മയക്കുമരുന്ന്, കഞ്ചാവ്‌ ഉപയോഗം.
മണൽകൊള്ള കാരണം നിടുവള്ളൂർ പുഴ അപകടാവസ്ഥയിലാണെന്നും, അടിക്കടി പുഴയിൽ അപകടം നടക്കുന്നത്‌ മണൽക്കടത്ത്‌ മൂലമാണെന്നും നേരത്തേ പരാതി ഉയർന്നിരുന്നു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog