കോണ്‍ഗ്രസ് നേരിട്ട തോല്‍വില്‍ പ്രതികരണവുമായി ടി.എന്‍ പ്രതാപന്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട തോല്‍വിയില്‍ പ്രതികരണവുമായി ടി.എന്‍ പ്രതാപന്‍ എംപി. കോണ്‍ഗ്രസ് നേരിട്ട തോല്‍വിയുടെ കാരണം പ്രത്യേകം പരിശോധിക്കും. ഈ ഫലം ഗൗരവത്തോടെ പഠിക്കേണ്ടതാണ്. നിത്യജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വരെ ട്വന്റി ട്വന്റി നടത്തിയ ഇടപെടലാണ് കിഴക്കമ്പലത്ത് മുന്നേറ്റമുണ്ടാക്കാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

” ഗ്രാമപഞ്ചായത്ത് തലത്തിലുളള വ്യക്തമായ ചിത്രം ഇനിയും വരാനുണ്ട്. എങ്കിലും ഈ പരാജയം ഗൗരവമായി പഠിക്കും. പാര്‍ട്ടിക്കുളളില്‍ ചികിത്സ നടത്തേണ്ടതുണ്ട്. സര്‍ജറി ചെയ്യേണ്ടിടത്ത് സര്‍ജറി തന്നെ ചെയ്യണം. സംസ്ഥാന സര്‍ക്കാരിന്റെ കൊളളരുതായ്മകള്‍ പൊരുതി നിന്ന് പുറത്തു കൊണ്ടു വന്നയാളാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് കെ.പിസിസി പ്രസിഡന്റും കെ.പി.സി.സിയുമാണ് ” -പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha