മാതമംഗലം: പുതിയതരം ഓണ്ലൈൻ തട്ടിപ്പ് മാതമംഗലത്തെ വസ്ത്ര വ്യാപാരിക്ക് നാൽപതിനായിരം രൂപ നഷ്ടമായി ഇന്നലെ വൈകുന്നേരത്തോടെ മാതമംഗലത്തെ ഫുഡ് പാലസ് ഹോട്ടൽ ഉടമയുടെ ഫോണിലേക്ക് ഹിന്ദി സംസാരിക്കുന്ന ഒരാൾ വിളിക്കുകയും ഏകദേശം 4200 രൂപയുടെ ഭക്ഷണ സാധനങ്ങൾ ഓർഡർ ചെയ്യുകയും ചെയ്തു രാത്രി 7 മണിക്ക് വന്ന് ഭക്ഷണം വാങ്ങാമെന്നും അതിന്റെ പേയ്‌മെന്റ് ഗൂഗിൾ പേ വഴി ചെയ്യാമെന്നും പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഹോട്ടൽ ഉടമ ഗൂഗിൾപേ നമ്പർ കൊടുക്കുകയും ഗൂഗിൾ പേ വഴി പണം ട്രാൻസ്ഫർ ചെയ്യുന്നതിന് തടസമുണ്ടെന്നും എ.ടി.എം കാർഡ് നമ്പർ തന്നാൽ അക്കൗണ്ടിലേക്ക് പണം ഇടാമെന്നും ഹിന്ദി സംസാരിച്ച ആൾ പറഞ്ഞു.. സ്വന്തമായി atm കാർഡ് ഇല്ലാത്ത ഹോട്ടൽ ഉടമ തൊട്ടടുത്ത ശോഭാ വെഡിങ് സെന്റർ ഉടമയുടെ കാർഡ് നമ്പറും otp നമ്പറും കൊടുക്കുകയും 3 മിനിറ്റിനകം അക്കൗണ്ടിൽ ഉണ്ടായ 40000 രൂപ നഷ്ടപ്പെടുകയുമാണുണ്ടായത്. 4200 ഓളം രൂപയുടെ ഫാസ്റ്റ് ഫുഡ് അടക്കമുള്ള ഭക്ഷണ സാധനങ്ങൾ പലർക്കും സൗജന്യമായി വിതരണം ചെയ്തു. പണം നഷ്ട്ടപ്പെട്ടു കബളിപ്പിക്കപ്പെട്ടതറിഞ്ഞ ശോഭാ വെഡിങ് സെന്റർ ഉടമ ഉടൻ തന്നെ ബാങ്ക് കസ്റ്റമർ കെയറിൽ വിളിച്ചു കാർഡ് ബ്ലോക്ക് ചെയ്യുകയും , കണ്ണൂർ സൈബർ സെല്ലിൽ പരാതി ഇമെയിൽ ആയി അയക്കുകയും ഇന്ന് രാവിലെ പെരിങ്ങോം പോലീസ് സ്റ്റേഷനിൽ പരാതി രെജിസ്റ്റർ ചെയ്യുകയും ചെയ്തു.
ഇത് പോലുള്ള ന്യൂജൻ തട്ടിപ്പ് പഴയങ്ങാടി, പരിയാരം,തുടങ്ങി കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മുൻപും അരങ്ങേറിയിട്ടുള്ളതാണെന്നും പലർക്കും ലക്ഷങ്ങൾ നഷ്ടമായിട്ടും atm കാർഡ് വിവരങ്ങളും otp അടങ്ങിയ മെസ്സേജുകളും മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നതിന് യാതൊരു കുറവുമില്ലെന്നും തട്ടിപ്പിനിരയാവുന്ന സംഭവം പതിവാണെന്നും പെരിങ്ങോം സി.ഐ രാജഗോപാൽ പറഞ്ഞു ..
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു