ഗർഭിണിയെ സി.പി.എം- ഡി.വൈ.എഫ്.ഐ പ്രവർത്തകർ അക്രമിച്ചതായി പരാതി : കൊട്ടിയൂരിൽ ശനിയാഴ്ച ഹർത്താൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

 

കൊട്ടിയൂർ : പാലുകാച്ചിയിൽ വ്യാഴാഴ്ച രാത്രിയിൽ നടന്ന സംഘർഷത്തിൽ നിറ ഗർഭിണിക്ക് പരിക്കേറ്റതായി പരാതി. പരിക്കേറ്റ 
ടീന അനീഷിനെ വയറിന് അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവമോർച്ച മണ്ഡലം വനിത കോ-ഓർഡിനേറ്റർ അശ്വതി സന്ദീപിന്റെ അനുജന്റെ ഭാര്യയാണ് ടീന.ഗർഭിണിയടക്കം ബിജെപി പ്രവർത്തകർക്ക് നേരെയും പഞ്ചായത്ത്‌ കമ്മിറ്റി ഓഫീസിനും നേരെയും ഉണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച കൊട്ടിയൂരിൽ ഹർത്താലിന് ബി.ജെ.പി കൊട്ടിയൂർ മണ്ഡലം കമ്മിറ്റി ആഹ്വാനം ചെയ്തു.അവശ്യ സേവനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.

വ്യാഴാഴ്ച രാത്രി ഡി.വൈ.എഫ്.ഐ പ്രവർത്തകരായ ജോയൽ ജോബ്, അമൽ പുത്തനപ്പറ, അശ്വിൻ, വിഷ്ണു തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇവരുടെ വീട് അക്രമിച്ചുവെന്നും അക്രമത്തിൽ 
പൂർണ്ണ ഗർഭിണിയായ ടീനക്ക് പരിക്കേറ്റതായും യുവമോർച്ച ആരോപിക്കുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha