പോളിംഗ്‌ കഴിഞ്ഞ് കുഞ്ഞിമംഗലത്ത് അക്രമം; നാലു പേർക്ക് പരിക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo






പയ്യന്നൂർ: പോളിംഗ്‌ കഴിഞ്ഞ് കുഞ്ഞിമംഗലത്ത് അക്രമം .ലീഗ് ഓഫീസു വാഹനങ്ങളും അടിച്ചു തകർത്തു. സംഭവത്തിൽ നാലു പേർക്ക് പരിക്ക്. തിങ്കളാഴ്ച രാത്രി ഏഴരയോടെ കുഞ്ഞിമംഗലം അങ്ങാടിയിലെ മുസ്ലീം ലീഗ് ഓഫിസായ സി എച്ച് സൗധത്തിന് നേരെയാണ് അക്രമമുണ്ടായത്.   മൂന്ന് ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷയും തല്ലിതകർത്തു. അക്രമത്തിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറും യു.ഡി.എഫ് കൺവീനറുമാ യ ടി.പി. മുസ്തഫ എം.മുഹമ്മദ് ശരീഫ്, വി.പി.ആരിഫ് എന്നിവർക്ക് പരിക്കേറ്റു. ഇവരെ പയ്യന്നൂർ പ്രിയദർശിനി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. 

വിവരമറിഞ്ഞ് കണ്ണൂർ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര,തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ.രത്കുമാർ , തെരഞ്ഞെടുപ്പ് സുരക്ഷാ ചുമതലയുള്ള പാലക്കാട് കൈം ബ്രാഞ്ച് ഡി വൈ എസ്പി എം. സന്തോഷ് കുമാർ എന്നിവർ സ്ഥലത്തെത്തി. സ്ഥലത്ത് വൻ പോലീസ് സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha