കെഎസ്ആര്‍ടിസി ഹിത പരിശോധന 97.73 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 31 December 2020

കെഎസ്ആര്‍ടിസി ഹിത പരിശോധന 97.73 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തികെഎസ്ആര്‍ടിസിയിലെ തൊഴിലാളി സംഘടനകളുടെ അംഗീകാരത്തിന് വേണ്ടി നടത്തിയ ഹിതപരിശോധന 97.73 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. വോട്ടവകാശം ഉണ്ടായിരുന്ന 27471 വോട്ടര്‍മാരില്‍ 26848 പേരാണ് വോട്ടെടുപ്പില്‍ സമ്മതിദാനാവകാശം നിര്‍വഹിച്ചത്. തെരഞ്ഞെടുപ്പിനായി സംസ്ഥാന വ്യാപകമായി 100 ബൂത്തുകളാണ് സജ്ജമാക്കിയിരുന്നത്. തലസ്ഥാന ജില്ലയിലായിരുന്നു കൂടുതല്‍ വോട്ടര്‍മാരും ബൂത്തുകളും ഉണ്ടായിരുന്നത്. 23 ബൂത്തുകളിലായാണ് തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടന്നത്.സോണ്‍ തിരിച്ചുള്ള കണക്കുകളില്‍ തിരുവനന്തപുരം സോണിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് രേഖപ്പെടുത്തിയത്. ഇവിടെ 10349 പേര്‍ക്ക് വോട്ടവകാശം ഉണ്ടായിരുന്നപ്പോള്‍ 10147 പേര്‍ വോട്ട് രേഖപ്പെടുത്തി. കോഴിക്കോട് 7305 പേരില്‍ 7121 പേര്‍ വോട്ട് രേഖപ്പെടുത്തി. എറണാകുളം സോണില്‍ 9817 പേര്‍ക്ക് വോട്ടവകാശം ഉണ്ടായിരുന്നപ്പോള്‍ 9574 പേരും വോട്ട് രേഖപ്പെടുത്തി.ഇരിങ്ങാലക്കുട, എടത്വ, മൂലമറ്റം, നെടുമങ്ങാട്, വിതുര, ആര്യനാട്, അടൂര്‍, ആര്യങ്കാവ്, പന്തളം എന്നിവിടങ്ങില്‍ 100 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി. കാലാവധി അവസാനിച്ച് ഒന്നര വര്‍ഷത്തിന് ശേഷമാണ് ഇത്തവണ ഡിസംബറില്‍ ഹിതപരിശോധന നടത്തിയത്. ജനുവരി ഫലപ്രഖ്യാപനം നടത്തും.
കഴിഞ്ഞ ഒരു വര്‍ഷത്തിനകം 120 ദിവസം ഡ്യൂട്ടിയോ, ഹാജരോ തികച്ചവര്‍ക്കായിരുന്നു വോട്ടവകാശം ഉണ്ടായിരുന്നത്.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog