ജീപ്പിൽ കടത്തുകയായിരുന്ന 27 ലിറ്റർ മദ്യവുമായി കരിക്കോട്ടക്കരി സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി ക്രിസ്മസ് – ന്യൂ ഇയർ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായിനടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
കരിക്കോട്ടക്കരി സ്വദേശി കരോട്ട്കോഴിക്കലാട്ട് വീട്ടിൽ ബെന്നി @ മാത്യു സെബാസ്റ്റ്യൻ (വയസ് 52/2020 ) എന്നയാളെയാണ് കണ്ണൂർ എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കണിച്ചാർ – ഓടൻതോട് ഭാഗത്ത് വച്ച് നടത്തിയ വാഹന പരിശോധനയിൽ ജീപ്പിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 27 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി പിടികൂടിയത്.
പ്രിവന്റീവ് ഓഫീസർ എൻ പത്മരാജന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ കെ ഉമ്മർ, ഐ ബി പ്രിവന്റീവ് ഓഫീസർ ഒ നിസാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി വിജയൻ, വി എൻ സതീഷ് , സി പി ഷാജി, കെ ശ്രീജിത്ത് എക്‌സൈസ് ഡ്രൈവർ എം ഉത്തമൻ എന്നിവർ പങ്കെടുത്തു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു