5000 പേര്‍ ദർശനത്തിന് എത്തിയാലും അതിനുള്ള സൗകര്യമൊരുക്കും; ശബരിമല ഉന്നതാധികാര സമിതി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




ശബരിമല: സന്നിധാനത്ത് ദര്‍ശനത്തിന് 5000 പേര്‍ക്ക് അനുമതി നല്‍കണമെന്ന ഹൈകോടതി ഉത്തരവുണ്ടായാല്‍ അതിനുള്ള സൗകര്യമൊരുക്കാന്‍ ശബരിമല ഉന്നതാധികാര സമിതി യോഗത്തില്‍ തീരുമാനമായി. എന്നാൽ ഇതിനായി പോലീസും ആരോഗ്യ വകുപ്പും ഉള്‍പ്പെടെ എല്ലാവിഭാഗം ജീവനക്കാരുടെയും എണ്ണം വര്‍ധിപ്പിക്കുമെന്ന് ശബരിമല എ.ഡി.എം ഡോ. അരുണ്‍ വിജയ്, സന്നിധാനം പോലീസ് സ്‌പെഷല്‍ ഓഫിസര്‍ എ.എസ്. രാജു എന്നിവര്‍ പറഞ്ഞു. ശബരിമലയില്‍ കോവിഡ് ജാഗ്രത – പ്രതിരോധ നടപടികള്‍ കര്‍ശനമാക്കും.

എന്നാൽ സന്നിധാനത്ത് സേവനത്തിലുള്ള എല്ലാ ജീവനക്കാര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാക്കും. ഭക്തരുമായി നേരിട്ട് ഇടപഴകുന്ന വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ അടുത്തിടപഴകുന്നത് ഒഴിവാക്കും. ആരോഗ്യവകുപ്പി​ന്‍െറ നേതൃത്വത്തില്‍ ആഴ്ചയിലൊരിക്കല്‍ സന്നിധാനത്ത് കോവിഡ് പരിശോധന​ നടത്തും. അടിസ്ഥാന നടപടികള്‍ സ്വീകരിക്കാന്‍ ദേവസ്വം ബോര്‍ഡിനെ ഉന്നതാധികാര സമിതി ചുമതലപ്പെടുത്തി. ഏതാനും ദിവസം മുമ്പ് സന്നിധാനത്ത് നടത്തിയ കോവിഡ് നിര്‍ണയ ക്യാമ്പില്‍ ജീവനക്കാരില്‍ ചിലര്‍ രോഗബാധിതരാണെന്ന് കണ്ടെത്തിയതി​ന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പോസിറ്റിവായി കണ്ടെത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ജീവനക്കാരെ പൂര്‍ണമായും സന്നിധാനത്തുനിന്ന്​ നീക്കും. പ്രത്യേക പൂജ ബുക്ക് ചെയ്യുന്നവരില്‍നിന്ന്​ സന്നിധാനത്തേക്ക് എത്തുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തും.


അതേസമയം ഭക്തരില്‍നിന്ന്​ നെയ്യ് ശേഖരിക്കാന്‍ സന്നിധാനത്ത് വടക്കേ മുറ്റത്ത് പ്രത്യേക കൗണ്ടര്‍ തുറക്കും. സന്നിധാനത്തിനും മാളികപ്പുറത്തിനും ഇടയിലെ ഫ്ളൈ ഓവറില്‍ ഭക്തര്‍ തങ്ങുന്നത് ഒഴിവാക്കാനാണിത്. ശബരിമലയില്‍ വിതരണം ചെയ്യുന്ന വെള്ളത്തി​ന്റെ ഗുണനിലവാരം ഉറപ്പാക്കും. ഇതിന്​ സാമ്പിള്‍ പരിശോധന കര്‍ശനമാക്കും. ഇതിന്​ നിലക്കലില്‍തന്നെ പരിശോധന കര്‍ശനമാക്കും. ഉന്നതാധികാരസമിതി യോഗത്തില്‍ എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റ് സുരേഷ്, ഡ്യൂട്ടി മജിസ്ട്രേറ്റ് മനോജ്, അസി. എക്സിക്യൂട്ടിവ് ഓഫിസര്‍ ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha