ആലക്കോട്: ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി നടുവില്‍ ഉത്തൂരിലെ തോട്ടുചാല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവന്ന വലിയ വാറ്റുസങ്കേതം തകര്‍ത്തു. ആലക്കോട് എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റിവ് ഓഫിസര്‍ പി.ആര്‍ സജീവിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ 160 ലിറ്റര്‍ വാഷ് കണ്ടെത്തി. ചാരായം വാറ്റാന്‍ നിര്‍മ്മിച്ച താല്‍കാലിക ഷെഡും വാറ്റുപകരണങ്ങളും നശിപ്പിച്ചു. റെയിഡില്‍ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എം.സുരേന്ദ്രന്‍, ടി.വി മധു, റെനില്‍ കൃഷ്ണന്‍, വി.ശ്രീജിത്ത്, എം.ബി മുനീര്‍, ഡ്രൈവര്‍ ജോജന്‍ എന്നിവരും പങ്കെടുത്തു. പ്രതികളെക്കുറിച്ച് സൂചനകള്‍ ലഭിച്ചിട്ടുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു