കണ്ണൂര്‍ കുടിയാന്‍മലയില്‍ 12 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ഒടുവില്‍ അറസ്റ്റില്‍. - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 27 December 2020

കണ്ണൂര്‍ കുടിയാന്‍മലയില്‍ 12 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ഒടുവില്‍ അറസ്റ്റില്‍.

കണ്ണൂര്‍: കണ്ണൂര്‍ കുടിയാന്‍മലയില്‍ 12 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ഒടുവില്‍ അറസ്റ്റില്‍. പ്രതി ആക്കാട്ട് ജോസ് ഒരു മാസത്തിനു ശേഷമാണ് പിടിയിലായത്.


നവംബര്‍ 19നാണ് സംഭവം. കുട്ടിയുടെ അയല്‍ക്കാരനായ ജോസ് മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് കുട്ടിയെ പീഡിപ്പിച്ചത്. റബര്‍ ടാപ്പിംഗ് തൊഴിലാളികളായ മാതാപിതാക്കള്‍ പുലര്‍ച്ചെ ജോലിക്ക് പോയ സമയത്ത് ഇയാള്‍ വീട്ടില്‍ അതിക്രമിച്ച്‌ കടക്കുകയായിരുന്നു.

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ മെഡിക്കല്‍ പരിശോധനക്ക് വിധേയയാക്കി. പരിശോധനയില്‍ കുട്ടി ബലാത്സംഗത്തിന് ഇരയായെന്ന് വ്യക്തമായിരുന്നു. പ്രതിക്കായി പൊലീസ് ഒത്തുകളിക്കുന്നു എന്നാരോപിച്ച്‌ കുട്ടിയുടെ അമ്മ രംഗത്തെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog