അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും കോവിഡ്; രണ്ട് പേരും ക്വറന്‍റീനിൽ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 2 October 2020

അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും കോവിഡ്; രണ്ട് പേരും ക്വറന്‍റീനിൽ


വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവ് ആണെന്ന കാര്യം ട്രംപ് തന്നെയാണ് ട്വീറ്റിലൂടെ പുറത്തുവിട്ടത്. താനും ഭാര്യയും കോവിഡ് പോസിറ്റീവാണെന്നും ക്വറന്‍റീനില്‍ പ്രവേശിച്ചു എന്നുമാണ് ട്രംപ് കുറിച്ചത്.
'എനിക്കും മെലാനിയയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ഞങ്ങൾ ഒരുമിച്ച് ക്വറന്‍റീനിൽ പ്രവേശിക്കും. രോഗമുക്തി നേടാനുള്ള നടപടികളും ഉടന്‍ തന്നെ ആരംഭിക്കും. ഇതിനെ ഞങ്ങൾ ഒരുമിച്ച് അതിജീവിക്കും' ട്രംപ് ട്വീറ്റ് ചെയ്തു.

ട്രംപിന്‍റെ ഒരു അടുത്ത അനുയായിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ട്രംപും പരിശോധനയ്ക്ക് വിധേയനായത്. ഇവർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ തന്നെ ഐസലേഷനിൽ പ്രവേശിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിനൊപ്പമാണ് പരിശോധനയും നടത്തിയത്.

ഇതിനു മുമ്പും പലതവണ അമേരിക്കൻ പ്രസിഡന്‍റ് കോവിഡ് പരിശോധനയ്ക്ക് വിധേയനായിരുന്നു. എന്നാൽ അന്നൊക്കെ ഫലം നെഗറ്റീവായിരുന്നു. മാസ്ക് ധരിക്കൽ ഉൾപ്പെടെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിന്‍റെ പേരിൽ പലപ്പോഴും വിമർശനങ്ങളും നേരിടേണ്ടി വന്നിരുന്നു അദ്ദേഹത്തിന്.

എന്നാൽ ഇത്തവണ അമേരിക്കൻ പ്രസിഡന്‍റിനെയും കോവിഡ് ബാധിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് നിരവധി പൊതുപരിപാടികളില്‍ ട്രംപ് സജീവമായി പങ്കെടുത്തിരുന്നു. ഇതിനിടെയാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog