ദേശീയപാതയിൽ ഗതാഗതക്കുരുക്കിന് കാരണം നിയമലംഘനം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 1 October 2020

ദേശീയപാതയിൽ ഗതാഗതക്കുരുക്കിന് കാരണം നിയമലംഘനം

01Oct2020പാപ്പിനിശ്ശേരി ദേശീയപാതയിൽ പഴയങ്ങാടി കവലയിൽ ബുധനാഴ്ചയുണ്ടായ ഗതാഗതക്കുരുക്ക്

പാപ്പിനിശ്ശേരി: ഗതാഗതക്കുരുക്ക് നിത്യസംഭവമായി മാറിയ പാപ്പിനിശ്ശേരി ദേശീയപാതയിൽ നടക്കുന്നത് നഗ്നയായ നിയമലംഘനം. കുരുക്കിൽപ്പെട്ട് വാഹനങ്ങൾ ഇരുഭാഗത്തും നിരയായി കാത്തിരിക്കുമ്പോൾ പല വാഹനങ്ങളും മറികടന്ന് നാലും അഞ്ചും ആറും നിരയായി മാറുന്നു. ഇതോടെ മറുഭാഗത്തുനിന്ന് വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റുന്നില്ല.

വാഹനങ്ങൾ തോന്നുംപോലെ മറികടന്ന്‌ കയറുന്നത് നിയന്ത്രിക്കാൻ നിലവിൽ ഒരു സംവിധാനവും പാപ്പിനിശ്ശേരി ദേശീയപാതയിൽ ഇല്ല.

പാപ്പാനിശ്ശേരിക്കും പുതിയതെരുവിനും ഇടയിലെ ഗതാഗതക്കുരുക്ക് അവസാനിപ്പിക്കാൻ നിരവധി നിർദേശങ്ങൾ സമൂഹം മുന്നോട്ടുവെച്ചിട്ടും അധികൃതർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പാപ്പിനിശ്ശേരി പഞ്ചായത്തുമുതൽ വളപട്ടണംപാലംവരെ താത്കാലികമായി ഡിവൈഡർ സംവിധാനവും പഴയങ്ങാടി റോഡ് കവല വീതികൂട്ടി ട്രാഫിക് സർക്കിളും സ്ഥാപിച്ചാൽ നിലവിലുള്ള കുരുക്കും അനാവശ്യമായി മറികടക്കുന്ന ഡ്രൈവർമാരുടെ ശീലവും ഒഴിവാക്കാനാകുമെന്നാണ് വിദഗ്‌ധർ പറയുന്നത്. പലപ്പോഴും പോലീസിന്റെ സാന്നിധ്യം ഇല്ലാത്ത പാതയിൽ ശാസ്ത്രീയ ഗതാഗതനിയന്ത്രണ സംവിധാനമൊരുക്കണമെന്നാണ് ആവശ്യം.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog