കോഴിക്കോട് റെയിൽവേ സ്റ്റേഷൻവഴി സർവീസ് നടത്തുന്നത് ഏഴ് ട്രെയിനുകൾ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 6 October 2020

കോഴിക്കോട് റെയിൽവേ സ്റ്റേഷൻവഴി സർവീസ് നടത്തുന്നത് ഏഴ് ട്രെയിനുകൾ

 
 
 കോവിഡ് വ്യാപനം രൂക്ഷമായതിനാൽ ട്രെയിൻ ഗതാഗതത്തിന് കൊണ്ടുവന്ന നിയന്ത്രണത്തിൽ ഇളവു വരുത്തിയിട്ടില്ല.

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ വഴി ഇപ്പോൾ ഏഴു ട്രെയിനുകളാണ് കടന്നുപോവുന്നത്. അതിൽ നാല് ട്രെയിനുകൾ മാത്രമേ എല്ലാ ദിവസവും സർവീസ് നടത്തുള്ളൂ.

എല്ലാം സ്പെഷ്യൽ ട്രെയിനുകളാണ്. അതുകൊണ്ട് മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ യാത്രചെയ്യാൻ കഴിയൂ. ചെന്നൈ, മംഗളൂരു, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിലേക്കെല്ലാം കോഴിക്കോട്ടുനിന്ന് നിലവിൽ തീവണ്ടികളോടുന്നുണ്ട്.

പക്ഷേ മലബാറുകാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ബാoഗളൂരുവിലേക്ക് ട്രെയിൻ സർവീസ് പുനരാരംഭിക്കാത്തത് വലിയ ദുരിതമാവുന്നുണ്ട്.
യശ്വന്ത്പുര എക്സ്‌പ്രസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാണ്.

 *കോഴിക്കോട്  റെയിൽവേസ്റ്റേഷനിൽ നിന്ന് ട്രെയിനുകൾ പുറപ്പെടുന്ന സമയം ⬇️⬇️⬇️* 

*🚊 മംഗളൂരു ഭാഗത്തേക്ക്* 🚊

🚆നേത്രാവതി സ്പെഷ്യൽ 06346,
തിരുവനന്തപുരം സെൻട്രൽ -ലോകമാന്യതിലക്:
 *വെകു. 6.40,*

🚆മംഗള സ്പെഷ്യൽ 02617, എറണാകുളം- നിസാമുദ്ദീൻ
*ഉച്ചയ്ക്ക് 2.50,* 

🚆രാജധാനി സ്പെഷ്യൽ 02431- തിരുവനന്തപുരം സെൻട്രൽ ന്യൂഡൽഹി:
 *(ബുധൻ, വെള്ളി, ശനി) പുലർച്ചെ-02.02,*

🚆തുരന്തോ സ്പെഷ്യൽ 02283, എറണാകുളം-നിസാമുദ്ദീൻ :
*(ബുധനാഴ്ച) പുലർച്ചെ 2.50,*

 🚆മംഗളൂരു മെയിൽ സ്പെഷ്യൽ 02601, ചെന്നൈ സെൻട്രൽ മംഗളൂരു സെൻട്രൽ:
*രാവിലെ 7.30,* 

🚆ജനശതാബ്ദി സ്പെഷ്യൽ 22082 *(ചൊവ്വ, ഞായർ ഒഴികെ),* തിരുവനന്തപുരം-കണ്ണൂർ:
*രാത്രി 10.20*

 🚊 *ഷൊർണൂർ ഭാഗത്തേക്ക്..* 🚊

🚆മംഗള സ്പെഷ്യൽ 02618, നിസാമുദ്ദീൻ - എറണാകളം
*രാവിലെ 6.50,*

🚆തുരന്തോ സ്പെഷ്യൽ 02284, നിസാമുദ്ദീൻ- എറണാകുളം
 *(തിങ്കളാഴ്ച), ഉച്ചയ്ക്ക് 1.30,*

🚆കോഴിക്കോട് ജനശതാബ്ദി സ്പെഷ്യൽ , കോഴിക്കോട്-തിരുവനന്തപുരം 02075
*ഉച്ചയ്ക്ക് 1.45 ന് പുറപ്പെടും..*
( ട്രെയിൻ ഒരു മണിക്ക് എത്തി ചേരും )

 🚆മംഗളൂരു മെയിൽസ്പെഷ്യൽ  02602, മംഗളൂരു സെൻട്രൽ -ചെന്നൈ സെൻട്രൽ
*വൈകീട്ട് 5.07,*

🚆രാജധാനി സ്പെഷ്യൽ 02432, ന്യൂഡൽഹി- തിരുവനന്തപുരം സെൻട്രൽ
*(ചൊവ്വ, വ്യാഴം, വെള്ളി). രാത്രി 12.00,*

🚆നേത്രാവതി സ്പെഷ്യൽ , ലോകമാന്യതിലക്- തിരുവനന്തപുരം സെൻട്രൽ 02345
*രാവിലെ 10.05,*

 🚆കണ്ണൂർ ജനശതാബ്ദി സ്പെഷ്യൽ 02081 *(ബുധൻ, ഞായർ ഒഴികെ),* കണ്ണൂർ-തിരുവനന്തപുരം
*രാവിലെ 06.05*

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog