ഉളിക്കൽ: നുച്യാട് പുഴയില്‍ ഒഴുക്കിൽപെട്ട് കാണാതായ കുട്ടിയെ രണ്ടാം ദിവസവും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിൽ നേവിയുടെയും, തദ്ദേശീയരായ മുങ്ങൽ വിദഗ്ധരുടെയും സേവനം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ ഭരണാധികാരികളോട് കെ സി ജോസഫ് എം എൽ എ ആവശ്യപ്പെട്ടു.
ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു ഒരു നാടിന്റെ മുഴുവൻ നൊമ്പരമായി കൊണ്ട് രണ്ട് കുട്ടികളും ഒരു സ്ത്രീയും നുച്ചിയാട് പുഴയിൽ ഒഴുക്കിൽ പെട്ടത്. തുടർന്ന് നാട്ടുകാരുടെയും മുങ്ങൽ വിദഗ്ദ്ധരുടെയും നീണ്ട നേരത്തെ തിരച്ചിലിനൊടുവിൽ രണ്ട് പേരെ കണ്ടെത്താനായെങ്കിലും ജീവൻ രക്ഷിക്കാന്‍ ആയില്ല. ബാക്കിയുള്ള കുട്ടിക്കായുള്ള തിരച്ചിൽ ഇന്നലെയും ഇന്നുമായി തുടർന്നെങ്കിലും ഇത് വരെയും കുട്ടിയെ കണ്ടെത്താനായില്ല. ഇതോടെയാണ് എംഎൽഎ ഇടപെട്ട് നേവിയുടെ സഹായം ആവശ്യപ്പെട്ടിരിക്കുന്നത്. കുട്ടിക്കായുള്ള തിരച്ചിൽ നാളെയും തുടരും.
No comments:
Post a comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു