അന്തർ സംസ്ഥാന പാതയിൽ ആംബുലൻസിനെയും വിടാതെ കൊളള സംഘം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo





 ആംബുലൻസിന് ഇതാണ് അവസ്ഥ എങ്കിൽ പൊതുജനങ്ങൾ സഞ്ചരിക്കുന്ന വാഹനങ്ങളുടെ സ്ഥിതി എന്താകും?

കേരളാ-കർണ്ണാടക അന്തർ സംസ്ഥാന പാതയിൽ രാത്രി യാത്രക്കാരെ കൊളളയടിക്കുന്ന സംഘം സജീവമാകുന്നതിൻ്റെ അവസാന ഉദാഹരണമാണ് ബെംഗളൂരു കെഎംസിസിയുടെ ആംബുലൻസ് തടഞ്ഞുനിർത്തി ഡ്രൈവർ ഹനീഫിൻ്റെ മൊബൈലും പണവും തട്ടിയെടുക്കാൻ നടത്തിയ ശ്രമം.

പുലർച്ചെ രണ്ടരയോടെ സുൽത്താൻ ബത്തേരിയിൽനിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന ആംബുലൻസ് നെഞ്ചങ്കോടിൻ്റെയും  മൈസൂരിൻ്റെയും ഇടയിൽ  വെച്ചാണ് രണ്ട് ബൈക്കിലും ഒരു മാരുതി സ്വിഫ്റ്റ് കാറിലും പിന്തുടർന്ന് തടഞ്ഞുനിർത്തി ഡ്രൈവറുടെ മൊബൈലും പണവും കൊളള അടിക്കാൻ ശ്രമിച്ചത്.

ഡ്രൈവർ ഹനീഫ്  മനസ്സാനിദ്ധ്യം കൈവിടാതെ പ്രതികരിച്ചതിനാൽ പിടിച്ചുപറിക്ക് ഇരയാവാതെ തരനാരിഴക്ക് രക്ഷപ്പെട്ടു.

അക്രമികൾ ആംബുലൻസ് തടഞ്ഞുനിർത്തിയ ഉടനെ  ഹനീഫ്  
എല്ലാ സൈറണും പ്രവർത്തിപ്പിച്ചു അതിനിടയിൽ പോലീസിനെ വിവരം അറിയിച്ചു വാഹനത്തിൻ്റെ നമ്പറും മൊബൈലിൽ പകർത്തി അൽപ നേരം കഴിഞ്ഞപ്പോൾ പോലീസ് വരുന്നത് കണ്ട അക്രമിസംഘം സ്ഥലം വിട്ടു.

പിന്നീട് മൈസൂർ പോലീസിൽ രേഖാമൂലം പരാതി നൽകിയാണ് ആംബുലൻസ് ബെംഗ ളൂരുവിലേക്ക് മടങ്ങിയത് .

എഐകെഎംസിസി ബെംളൂരു ഘടകം നേതാക്കൾ പ്രശ്നം ഗൗരവത്തിലെടുത്ത്
ഉന്നത പോലീസ് ഉദ്ധ്യോഗസ്ഥരുമായി   ചർച്ചചെയ്ത്  അക്രമിസംഘത്തെ നിയമത്തിന് മുന്നിലെത്തിക്കാനുളള ശ്രമത്തിലാണ് .

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha