കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി കെസിവൈഎം ചെറുപുഴ ഇടവക യുവജനങ്ങള്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 2 October 2020

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി കെസിവൈഎം ചെറുപുഴ ഇടവക യുവജനങ്ങള്‍

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി കെസിവൈഎം ചെറുപുഴ ഇടവക യുവജനങ്ങള്‍

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി കെസിവൈഎം ചെറുപുഴ ഇടവക യുവജനങ്ങള്‍

സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ചെറുപുഴ ഇടവകയിലെ കെസിവൈഎം അംഗങ്ങൾ നില്‍പ്പ് സമരം നടത്തി പ്രതിഷേധിച്ചു. സമരത്തിന്റെ ഉദ്ഘാടനം ചെറുപുഴ ഇടവക വികാരി റവ. ഫാ. ജോർജ്ജ് വണ്ടര്‍കുന്നേല്‍ നിര്‍വ്വഹിച്ചു.

കര്‍ഷകരുടെ ദുരിതങ്ങള്‍ അവസാനിക്കാന്‍ അവരോടുള്ള ഭരണാധികാരികളുടെ സമീപനം മാറണം എന്നും കാര്‍ഷിക ജോലികള്‍ കൂടുതൽ പ്രോത്സാഹിപ്പിക്കുന്ന നടപടി ഉണ്ടാകണമെന്നും കാര്‍ഷിക ബില്‍ കര്‍ഷകര്‍ക്ക് ഗുണകരമായ രീതിയില്‍ മാറ്റങ്ങൾ വരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇടവക അസി വികാരി ഫാ. ഏലിയാസ് എടൂകുന്നേല്‍, കെസിവൈഎം – എസ് വൈഎം സംസ്ഥാനത്തെ വൈസ് പ്രസിഡന്റ് ജിതിന്‍ മുടപ്പാല, കെസിവൈഎം ചെറുപുഴ സെക്രട്ടറി ജിബീഷ് കാഞ്ഞിരത്തിനാല്‍, കൗണ്സിലർ സോണി അധികാരത്തില്‍, റോഷന്‍ പുളിവേലില്‍ , ജയ് കരിമ്പനക്കല്‍, ജിബിന്‍ കൊച്ചുപുരയ്ക്കല്‍ , ഷെബിന്‍ കൈപ്പനാനിയ്ക്കല്‍ എന്നിവർ പരിപാടിക്ക് നേതൃത്വം നല്‍കി.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog