റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ വാഹന ഗതാഗതം നിരോധിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ വാഹന ഗതാഗതം നിരോധിച്ചു

മുരിങ്ങോടി - മേല്‍ മുരിങ്ങോടി മുഴക്കുന്ന് റോഡ് നവീകരണ പ്രവൃത്തിയുടെ നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹനഗതാഗതം ഒക്ടോബര്‍ രണ്ട് വെള്ളിയാഴ്ച മുതല്‍ നവംബര്‍ ഒന്നു വരെ പൂര്‍ണമായും നിരോധിച്ചു. മുരിങ്ങേരിയില്‍ നിന്ന് മുഴക്കുന്ന് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ എടത്തൊട്ടി  ആയിച്ചോത്ത് വട്ടപ്പൊയില്‍ വഴി മുഴക്കുന്നിലേക്കും  മുഴക്കുന്നു നിന്ന് വരുന്ന വാഹനങ്ങള്‍ വട്ടപ്പോയില്‍ ആയിച്ചോത്ത്-എടത്തൊട്ടി വഴിയും കടന്നുപോകണമെന്ന് പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഉളിയില്‍-ശിവപുരം റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി  ഇരുപത്തിയൊന്നാം മൈല്‍ മുതല്‍ നേടിയ നെടിയാഞ്ഞിരം വരെയുള്ള വാഹനഗതാഗതം ഒക്ടോബര്‍ അഞ്ച് മുതല്‍ 12 വരെ പൂര്‍ണമായും നിരോധിച്ചു. ശിവപുരത്തുനിന്ന് ചാവശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ നെടിയാഞ്ഞിരം - കുറുവന്തേരി അമ്പലം-ആവട്ടി വഴി ചാവശ്ശേരിയിലേക്കും, ഉളിയില്‍ ഭാഗത്ത് നിന്ന് ശിവപുരം ഭാഗത്തേക്ക് പോകേണ്ട  വാഹനങ്ങള്‍ ഉളിയില്‍ പാലം-പടിക്കച്ചാല്‍- തലച്ചങ്ങാട് കുണ്ടുതോട്-നെടിയാഞ്ഞിര വഴി പോകേണ്ടതാണെന്നും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha