കണ്ണൂര്‍ ജില്ലയില്‍ ഓപ്പറേഷന്‍ പി ഹണ്ട്; അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ പിടിയില്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂര്‍ ജില്ലയില്‍ പൊലീസ് നടത്തിയ ഓപ്പറേഷന്‍ പി ഹണ്ട് റെയ്ഡില്‍ നിരവധി പേര്‍ പിടിയില്‍. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കൈവശം വെക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവരെ കണ്ടെത്താനായി നടത്തിയ റെയ്ഡില്‍ കണ്ണൂര്‍ ജില്ലയില്‍ 19 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കണ്ണൂര്‍ തുളിച്ചേരി സ്വദേശിയായ സുജിത്തിനെ അറസ്റ്റ് ചെയ്തു.പ്രതികളില്‍ നിന്നും ഇത്തരം വെബ് സൈറ്റുകള്‍ സന്ദര്‍ശിച്ചതിനും വീഡിയോ ഡൗണ്‍ലോഡ് ചെയ്തതിനുമുള്ള തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇത്തരം വെബ്‌സൈറ്റുകളും ആപ്ലിക്കേഷനുകളും നിരോധിത പോണ്‍ സൈറ്റുകളും സന്ദര്‍ശിക്കുന്നവരെ നിരീക്ഷിക്കുന്നതിന് പ്രത്യേക വിഭാഗം തന്നെ നിലവില്‍ ഉണ്ട്. ഇത്തരം വ്യക്തികളെ നിരന്തരം നിരീക്ഷിച്ചതിന് ശേഷമാണ് നിയമനടപടികളിലേക്ക് പൊലീസ് നീങ്ങുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha