തില്ലങ്കേരിയിൽ ഗുഡ്‌സ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 6 October 2020

തില്ലങ്കേരിയിൽ ഗുഡ്‌സ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
 ഇരിട്ടി: തില്ലങ്കേരിയിൽ ഗുഡ്സ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു . തലശ്ശേരി ഉമ്മൻച്ചിറ പുള്ളിയോട് അൽ ജനത്ത് മൻസിലിൽ  പി. കെ. സർഫറാസ് നവാസ് ( 39 ) ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച്ച ഉച്ചക്ക് പന്ത്രണ്ടോടെ തില്ലങ്കേരി മരമില്ലിന് സമീപമായിരുന്നു അപകടം. തില്ലങ്കേരിയിൽ നിന്നും ഉരുവച്ചാൽ ഭാഗത്തേക്ക് മറ്റൊരു വാഹനത്തെ മറികടന്ന് പോകുന്നതിനിടയിയിൽ ഗുഡ്സ് ജീപ്പ് മുഴക്കുന്ന് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സർഫ്രാസിനെ ഉടൻ തന്നെ തലശ്ശേരി സ്വകാര്യ ശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  തിങ്കളാഴ്ച്ച രാവിലെ മുഴക്കുന്ന് അരയാലിന് സമീപത്തെ ഭാര്യ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് പുറപ്പെട്ട സർഫ്രാസ് അത്യാവശ്യ കാര്യത്തിന് വീണ്ടും തിരിച്ച് ഭാര്യ വീട്ടിലേക്ക് പോകും വഴിയാണ് അപകടത്തിൽ പ്പെട്ടത്. മുഴക്കുന്ന് നിഹ്മത്ത് മൻസിലിൽ മുഹമ്മദ് - ജമീല ദമ്പതികളുടെ മകൾ സലീനയാണ് ഭാര്യ,
മക്കൾ: ലുബാബ, ലായിക്ക.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog