ഗാന്ധിജയന്തി ദിനത്തിൽ പരിസര ശുചീകരണം നടത്തി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 2 October 2020

ഗാന്ധിജയന്തി ദിനത്തിൽ പരിസര ശുചീകരണം നടത്തി


 ഇരിക്കൂർ: ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ നവപ്രഭ വായനശാല ചുഴലി, പ്രതീക്ഷ സംഘം, നന്മ സ്വാശ്രയ സംഘം ,നവപ്രഭ ജനശ്രീ, ജയ്ഹിന്ദ് മഹിള സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചുഴലി ഭഗവതി ക്ഷേത്രം മുതൽ നടയിൽ പീടിക ഗാന്ധി സ്തൂപം വരെ പരിസര ശുചീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.സി പ്രീയ, നവപ്രഭ വായനശാല പ്രസിഡൻറ് എൻ.ബാലൻ മാസ്റ്റർ, വായനശാല സെക്രട്ടറി എ.പ്രകാശൻ, എം.ഫൽഗുനൻ ,രഘുത്തമൻ.മേലെത്ത്, സി.വി.വിനീത്, ഇടയത്ത്.പ്രകാശൻ, ഉഷ ലക്ഷ്മണൻ, നളിന രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog