തില്ലങ്കേരി പഞ്ചായത്തിൽ ഇന്ന് രണ്ടു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കർശന നിയന്ത്രണം നടപ്പിലാക്കുമെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ് പി പി സുഭാഷ് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 3 October 2020

തില്ലങ്കേരി പഞ്ചായത്തിൽ ഇന്ന് രണ്ടു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കർശന നിയന്ത്രണം നടപ്പിലാക്കുമെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ് പി പി സുഭാഷ്▪️തില്ലങ്കേരിയിൽ ഇന്ന് രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
    * സമ്പർക്കം - 1
    * ഇതര സംസ്ഥാനം-1
▪️ നാലാം വാർഡിലെ വാഴക്കാൽ സ്വദേശിയും ഇരിട്ടി ബ്ലോക്ക് റൂറൽ എംപ്ലോയീസ് വെൽഫയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, (തില്ലങ്കേരി) ജീവനക്കാരനുമായ യുവാവിനാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
▪️ ആസാമിൽ നിന്നും വന്ന് ക്വാറൻറീനിൽ കഴിഞ്ഞിരുന്ന മൂന്നാം വാർഡ് വട്ടപ്പറമ്പ് സ്വദേശിയായ യുവാവാണ് രോഗം സ്ഥിരീകരിച്ച മറ്റൊരാൾ.
വാഴക്കാലിൽ അതീവ ജാഗ്രത പാലിക്കുക

ഇന്ന് വാഴക്കാലിൽ നടന്ന മരണാനന്തര ചടങ്ങിൽ പങ്കെടുത്ത മുഴുവനാളുകളും നിർബന്ധമായും  നിരീക്ഷണത്തിൽ പോകേണ്ടതും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കേണ്ടതുമാണ്.

തില്ലങ്കേരിയിലെ മേൽ പറഞ്ഞ ബാങ്കിൽ 01.10.2020ന് വ്യാഴാഴ്ച ഇടപാട് നടത്തിയവരും നിർബന്ധമായും നിരീക്ഷണത്തിൽ പോകേണ്ടതാണ്, ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കേണ്ടതുമാണ്.
ജില്ല കലക്ടർ പ്രഖ്യാപിച്ച 144 ഇന്നു മുതൽ തില്ലങ്കേരി പഞ്ചായത്ത് പരിധിയിലും ബാധകമാണ്. അഞ്ച് പേരിൽ കൂടുതൽ പേർ ഒത്തുചേരാൻ പാടില്ല. വിവാഹത്തിലും മരണാനന്തര ചടങ്ങുകളിൽ നിർദ്ദേശിക്കപ്പെട്ടതിലധികം പേർ ഒരു കാരണവശാലും അനുവദിക്കുകയില്ലന്നു പഞ്ചായത്ത് പ്രസിഡന്റ് പി പി  സുഭാഷ് അറിയിച്ചു 

 

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog