സംഘ് പരിവാർ ജുഡീഷ്യറിയെ കാവി പുതപ്പിക്കുന്നു : വെൽഫെയർ പാർട്ടി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 1 October 2020

സംഘ് പരിവാർ ജുഡീഷ്യറിയെ കാവി പുതപ്പിക്കുന്നു : വെൽഫെയർ പാർട്ടി

ഇരിക്കൂർ: ബാബരി മസ്ജിദ് പൊളിച്ചവരെ വെറുതെ വിട്ട കോടതി വിധി സംഘ് പരിവാർ ജുഡീഷ്യറിയെ കാവി പുതപ്പിക്കുന്നതിന്റെ  അവസാനത്തെ ഉദാഹരണമാണെന്നും
ജുഡീഷ്യറിയുടെ അന്യായ വിധിക്കെതിരെ മതേതര വിഭാഗങ്ങളുടെ ഒറ്റക്കെട്ടായ പ്രതിഷേധങ്ങൾ
ഉയർന്നു വരേണ്ടതുണ്ടെന്നും വെൽഫെയർ പാർട്ടി ഇരിക്കൂർ പഞ്ചായത്ത് കമ്മിറ്റിയും ഫ്രറ്റേണിറ്റിയും സംയുക്തമായി  സംഘടിപ്പിച്ച  പ്രതിഷേധ സംഗമം ആഹ്വാനം ചെയ്തു. ബാബരി വിധി ജുഡീഷ്യൽ കർസേവ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച പ്രതിഷേധ  സംഗമത്തിൽ  വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റിയംഗം ,സി.കെ മുനവ്വിർ, ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറി മുഹ്സിൻ ഇരിക്കൂർ എന്നിവർ പ്രസംഗിച്ചു.
ടൗൺ കേന്ദ്രീകരിച്ച് നടത്തിയ പ്രതിഷേധ പ്രകടനത്തിന് വെൽഫെയർ പാർട്ടി മണ്ഡലം വൈസ് പ്രസിഡണ്ട്  എൻ.എം സ്വാലിഹ്, ഇരിക്കൂർ പഞ്ചായത്ത് പ്രസിഡണ്ട് എൻ റഷീദ് ഹസൻ, 
കെ സമീർ, എൻ ശബീർ, സഹീർ പട്ടുവം, ശബാബ് എൻ ,മുബഷിർ കൂരാരി എന്നിവർ നേതൃത്വം നൽകി.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog