സെന്‍സെക്‌സില്‍ 401 പോയന്റ് നേട്ടത്തോടെ തുടക്കം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 1 October 2020

സെന്‍സെക്‌സില്‍ 401 പോയന്റ് നേട്ടത്തോടെ തുടക്കം


മുംബൈ: ഓഹരി സൂചികകളില്‍ മികച്ച നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 401 പോയന്റ് ഉയര്‍ന്ന് 38,469ലും നിഫ്റ്റി 109 പോയന്റ് നേട്ടത്തില്‍ 11,356ലുമാണ് വ്യാപാരം ആരംഭിച്ചത്. 

ബിഎസ്ഇയിലെ 1286 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 374 ഓഹരികള്‍ നഷ്ടത്തിലുമാണ്. 67 ഓഹരികള്‍ക്ക് മാറ്റമില്ല. 

ബജാജ് ഓട്ടോ, ഇന്‍ഡസിന്റ് ബാങ്ക്, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, സണ്‍ ഫാര്‍മ, ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. നെസ് ലെ, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. 

ബാങ്ക്, വാഹനം, ഐടി, ഫാര്‍മ തുടങ്ങിയ സൂചികകള്‍ ഒരുശതമാനവും ബിഎസ്ഇ മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ 0.50ശതമാനവും ഉയര്‍ന്നു. 

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog